ന്യൂസ് അപ്ഡേറ്റ്സ്

പരിശോധിച്ചത് മന്ത്രിയുടെ കാര്‍ അല്ലെന്ന് പോലീസ്: വിശദീകരണം നല്‍കിയിട്ടില്ലെന്നും കോട്ടയം എസ് പി

നേരത്തെയുണ്ടായ സംഘര്‍ഷങ്ങളിലെ പ്രതിയായ ഒരാള്‍ കാറിലുണ്ടെന്നായിരുന്നു പോലീസിന്റെ സംശയം

ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ കാര്‍ അല്ല തങ്ങള്‍ പരിശോധിച്ചതെന്ന് പോലീസ്. ശബരിമലയില്‍ നേരത്തെയുണ്ടായ സംഘര്‍ഷത്തില്‍ പങ്കുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം സംശയിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ കാറിനൊപ്പമുണ്ടായിരുന്ന ഒരു കാര്‍ തടഞ്ഞ് പരിശോധന നടത്തിയതെന്നും കോട്ടയം എസ് പി ഹരിശങ്കര്‍ അറിയിച്ചു.

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചു വന്ന മന്ത്രിയുടെ കാറും പൈലറ്റ് വാഹനങ്ങളും പമ്പയില്‍ നിന്നും പോയി അഞ്ച് മിനിറ്റിന് ശേഷമാണ് ഒരു ഇന്നോവ കാര്‍ പിന്നാലെ പോയത്. നേരത്തെയുണ്ടായ സംഘര്‍ഷങ്ങളിലെ പ്രതിയായ ഒരാള്‍ കാറിലുണ്ടെന്നായിരുന്നു പോലീസിന്റെ സംശയം. എന്നാല്‍ പ്രതി വാഹനത്തിലുണ്ടായിരുന്നില്ല. രാത്രി ഒരു മണിയോടെ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തായിരുന്നു പരിശോധന.

അപ്പോഴേക്കും കേന്ദ്രമന്ത്രി അവിടേക്ക് തിരികെയെത്തി. ഇതറിഞ്ഞ് താനും സ്ഥലത്തെത്തിയെന്നും കോട്ടയം എസ് പി വ്യക്തമാക്കുന്നു. പരിശോധനയെക്കുറിച്ച് മന്ത്രി വിശദീകരണം തേടി. വാഹനം പരിശോധിച്ചതിന്റെ ചെക്ക് റിപ്പോര്‍ട്ട് ഉള്‍പ്പെടെ മന്ത്രിയെ കാണിച്ചു. അരമണിക്കൂറോളം വാഹനം റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എസ് പി വ്യക്തമാക്കി. ചെക്ക് റിപ്പോര്‍ട്ട് അല്ലാതെ രേഖാമൂലമുള്ള ഒരു വിശദീകരണവും മന്ത്രിക്ക് നല്‍കിയിട്ടില്ലെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.

‘പിണറായിയുടെ പേര് വീട്ടിലെ പട്ടിക്കിടും’, ‘ചെങ്കൊടി കത്തിക്കും’, ‘യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണം’: എ എന്‍ രാധാകൃഷ്ണന്റെ ‘മൊഴിമുത്തുകള്‍’ ഇങ്ങനെ

യതീഷ് ചന്ദ്ര എന്ന ‘കുട്ടമ്പുള്ള പോലീസ്’

പിണറായിക്ക് കാക്കിയിട്ട തെരുവു ഗുണ്ട, വിഎസിന് ഭ്രാന്തന്‍ നായ; ആരാണ് യതീഷ് ചന്ദ്ര?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍