TopTop
Begin typing your search above and press return to search.

ദിലീപിനെതിരായ മൊഴി മുഖ്യസാക്ഷി മാറ്റി: പോലീസ് കേസെടുക്കും

ദിലീപിനെതിരായ മൊഴി മുഖ്യസാക്ഷി മാറ്റി: പോലീസ് കേസെടുക്കും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ മൊഴി നല്‍കിയ സാക്ഷി കോടതിയില്‍ മൊഴിമാറ്റി. കേസിലെ മുഖ്യസാക്ഷിയാണ് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. അതേസമയം ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മുഖ്യസാക്ഷി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നെന്നാണ് ഇയാള്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ സുനി കടയില്‍ എത്തിയിട്ടില്ലെന്നാണ് പുതിയ നിലപാട്. പോലീസിനുള്ള മൊഴി മാറ്റിയത് ഒരുമാസം മുമ്പ് കോടതിയെ അറിയിച്ചിരുന്നു.


Next Story

Related Stories