TopTop
Begin typing your search above and press return to search.

'48 വയസുള്ള പ്രിയങ്കയെ വിശേഷിപ്പിക്കുന്നത് യുവ സുന്ദരിയെന്ന്, കൂടുതല്‍ പറയുന്നില്ല': അധിക്ഷേപ വാക്കുകളുമായി ശ്രീധരന്‍ പിള്ള

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധിക്കെതിരെ സമാന പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് പിള്ള പറഞ്ഞത.

'പ്രിയങ്കയ്ക്ക് 48 വയസുണ്ട്. എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നത് കൊണ്ട് കൂടുതല്‍ പറയുന്നില്ല' എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. കണ്ണൂരില്‍ ഇന്നലെ നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഉത്തേന്ത്യയില്‍ പ്രചരിപ്പിക്കും. മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാലു മണ്ഡലങ്ങളും മലപ്പുറത്താണെന്നും പിള്ള പറഞ്ഞു. മണ്ഡലത്തിലെ ന്യൂനപക്ഷ സ്വാധീനം പരാമര്‍ശിച്ചാണ് പിള്ള ഇങ്ങനെ പറഞ്ഞത്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സുവര്‍ണാവസരം ആണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല വിവാദം ബിജെപിയുടെ സുവര്‍ണാവസരമാണെന്നും പിള്ള നേരത്തെ പറഞ്ഞിരുന്നു.

Next Story

Related Stories