ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറി: യതീഷ് ചന്ദ്രയ്‌ക്കെതിരെ ശ്രീധരന്‍ പിള്ളയുടെ പരാതി

എസ് പിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് എ എന്‍ രാധാകൃഷ്ണനും അറിയിച്ചു

ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പരാതി നല്‍കി. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇന്നലെയാണ് പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയിലെത്തിയത്. സ്വകാര്യ വാഹനങ്ങള്‍ എന്തുകൊണ്ട് പമ്പയിലേക്ക് കടത്തിവിടുന്നില്ല എന്ന് ചോദിച്ച് മന്ത്രിയും എസ് പിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്വം താങ്കള്‍ ഏറ്റെടുക്കുമോയെന്നായിരുന്നു യതീഷ് ചന്ദ്രയുടെ മറുചോദ്യം.

അതോടെ മന്ത്രിയുടെ കൂടെയുണ്ടായിരുന്ന ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് തട്ടിക്കയറി. എസ് പിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് എ എന്‍ രാധാകൃഷ്ണനും അറിയിച്ചു.

യതീഷ് ചന്ദ്ര എന്ന ‘കുട്ടമ്പുള്ള പോലീസ്’

‘പിണറായിയുടെ പേര് വീട്ടിലെ പട്ടിക്കിടും’, ‘ചെങ്കൊടി കത്തിക്കും’, ‘യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണം’: എ എന്‍ രാധാകൃഷ്ണന്റെ ‘മൊഴിമുത്തുകള്‍’ ഇങ്ങനെ

എന്തുകൊണ്ട് ആറ്റുകാല്‍, ചെങ്ങന്നൂര്‍, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ ക്ഷേത്രങ്ങളില്‍ പൂജാരിണികളെ നിയമിക്കണം: മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി ശ്രീകുമാര്‍ സംസാരിക്കുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍