UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ അദിതിയെ കെട്ടുമോ? സഹോദരതുല്യനെന്ന് റായ്ബറേലി എം എല്‍ എ

റായ്ബറേലി കേന്ദ്രീകരിച്ചുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നുമാണ് സന്ദേശങ്ങള്‍ പരക്കുന്നത്

കര്‍ണാടക നിയമസഭാ ഇലക്ഷന്‍ പടിവാതിലില്‍ നില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലി എംഎല്‍എ അദിതി സിംഗും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകളാണ് സജീവമാകുന്നത്. ഇരുവരും ഈ മാസംതന്നെ വിവാഹിതരാകുമെന്ന സന്ദേശങ്ങള്‍ റായ്ബറേലി കേന്ദ്രീകരിച്ചുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നുമാണ് പരക്കുന്നത്.

എന്നാല്‍ ഇത് നിഷേധിച്ച് അദിതി തന്നെ രംഗത്തെത്തി. രാഹുല്‍ തനിക്ക് സഹോദരതുല്യനാണെന്നും ഇത്തരം വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പരന്നതില്‍ ദുഃഖമുണ്ടെന്നും അവര്‍ ‘ന്യൂസ് 18’-നോട് പറഞ്ഞു. അഭ്യൂഹം പരന്നു തുടങ്ങിയതു മുതല്‍ പലരും ഇരുവരുടേയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവക്കാന്‍ തുടങ്ങി. ചിലര്‍ രാഹുല്‍ഗാന്ധിക്ക് അഭിനന്ദന സന്ദേശങ്ങള്‍വരെ അയച്ചു.

അദിതി പ്രിയങ്ക ഗാന്ധിയുടെ സുഹൃത്താണെന്നുള്ളതും അഭ്യൂഹങ്ങളുടെ വ്യാപ്തി കൂട്ടി. സോണിയ ഗാന്ധിയുടെ ഒപ്പം അദിതി ഇരിക്കുന്ന ചിത്രങ്ങള്‍ കൂടി പരന്നതോടെ വാര്‍ത്തയുടെ വിശ്വാസ്യതയും വര്‍ധിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍