TopTop
Begin typing your search above and press return to search.

'മൂന്ന് മിനിറ്റെടുത്ത് മൂന്ന് കാര്യങ്ങള്‍ സൂചിപ്പിക്കുന്നു': മീ ടൂ ആരോപണത്തില്‍ രാഹുല്‍ ഈശ്വറിന്റെ വിശദീകരണം

മൂന്ന് മിനിറ്റെടുത്ത് മൂന്ന് കാര്യങ്ങള്‍ സൂചിപ്പിക്കുന്നു: മീ ടൂ ആരോപണത്തില്‍ രാഹുല്‍ ഈശ്വറിന്റെ വിശദീകരണം

തനിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപണം തീവ്രഫെമിനിസ്റ്റുകളുടെ ഗൂഢാലോചനയാണെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമല ഭക്തരുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും രാഹുല്‍ പറയുന്നു.

ഇന്നലെയാണ് ഇഞ്ചിപ്പെണ്ണ് എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും രാഹുല്‍ ഈശ്വറിനെതിരെ ആരോപണം ഉയര്‍ന്നത്. ഇവരുടെ ഒരു സുഹൃത്തിന്റെ വെളിപ്പെടുത്തലായാണ് ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ നിന്നും പാളയത്തേക്ക് പോകുന്ന വഴിയ്ക്കുള്ള ഫ്‌ളാറ്റിലേക്ക് തന്നെ വിളിച്ചുവരുത്തിയ രാഹുല്‍ ഈശ്വര്‍ ലൈംഗികമായി അപമര്യാദമായി പെരുമാറിയെന്ന് തന്റെ സുഹൃത്തായ ഒരു കലാകാരി പറഞ്ഞെന്നാണ് ഇഞ്ചി പെണ്ണ് പറയുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെ നിഷേധിക്കുകയാണ് രാഹുല്‍ ഈശ്വര്‍. രാഹുലിന്റെ ഫേസ്ബുക്ക് ലൈവിന്റെ പൂര്‍ണരൂപം താഴെ:

എനിക്കെതിരെ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ഒരുപാട് ആരോപണങ്ങള്‍ വരുന്നുണ്ട്. ആ ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയണ്ട എന്നാണ് ആദ്യം കരുതിയത്. പക്ഷെ ഇവിടെ നിങ്ങളുടെയടക്കം മൂന്ന് മിനിറ്റെടുത്ത് മൂന്ന് കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതു ചെയ്യുന്നതിന്റെ ആവശ്യം ശബരിമല വിശ്വാസികളെ തമ്മിലടിപ്പിക്കാനും ഏതെങ്കിലും രീതിയിലില്‍ ഈ മൂവ്‌മെന്റിനെ ഇല്ലായ്മ ചെയ്യാനുമായി ചില ആള്‍ക്കാര്‍ ശ്രമിക്കുന്നു എന്നുള്ളതാണ്. ആ വന്ന ആരോപണങ്ങള്‍ക്ക് അക്കമിട്ട് മൂന്ന് കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നു.

ഒന്നാമത്തേത് മീ ടൂ മൂവ്‌മെന്റിന്റെ ഭാഗമായി എനിക്കെതിരെ അനോണിമസ് ആയി ആരോ പരാതി ഉന്നയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഏതോ ഒരു ഫ്രണ്ടിന് അങ്ങനെ ദൗര്‍അനുഭവമുണ്ടായി എന്നു പറയുന്നു. മീ ടൂ മൂവ്‌മെന്റിനെ ബഹുമാനിക്കുകയും ചില അഭിപ്രായ വ്യത്യാസങ്ങളോടെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍. ആശയപരമായി അതിന്റെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിലും കഴിഞ്ഞ പല വര്‍ഷങ്ങളില്‍ നടന്ന ഒരു മികച്ച സ്ത്രീകളുടെ വേദന തുറന്നു പറയാനുള്ള ഒരു അവസരമാണ് മീ ടൂ. പക്ഷെ ഇത്തരം വ്യാജ ആരോപണങ്ങള്‍, ഇത്തരം രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങള്‍, ഇത്തരം ഫെമിനിസ്റ്റ് ഗൂഢാലോചനകള്‍ ആ മീ ടൂ മൂവ്‌മെന്റിന്റെ ക്രെഡിബിലിറ്റിയെ തന്നെ തകര്‍ക്കുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്ന ഒരു ദുരവസ്ഥ. സിനിമാ നടന്‍ ജിതേന്ദ്രയ്‌ക്കെതിരെ 47 വര്‍ഷം മുമ്പ് എന്നോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് ഒരു സ്ത്രീ കേസ് കൊടുത്തു. എങ്ങനെയാണ് ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുക? എനിക്കെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത് 15 വര്‍ഷം മുമ്പ് അങ്ങനെയൊരു കാര്യം സംഭവിച്ചുവെന്നാണ്. 2003 ആണോ 2004 ആണോ എന്ന് പോലും ഇത് എഴുതിയ ആള്‍ക്ക് ഉറപ്പില്ല. എങ്ങനെയാണ് ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ ഒരു പുരുഷന് സാധിക്കുക. നാളെ നമ്മുടെ വീട്ടിലെ അച്ഛനോ സഹോദരനോ മകനോ ഒക്കെ ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഏല്‍ക്കേണ്ടി വന്നാല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് നമ്മുടെ അമ്മമാരും സഹോദരിമാരും ചിന്തിക്കണം. മീ ടൂവിനെ ആശയപരമായി അല്ലെങ്കില്‍ അത് പറയുന്നവരുടെ വേദന ഉള്‍ക്കൊള്ളുമ്പോഴും ഇത്തരം കള്ള വ്യാജ ആരോപണങ്ങള്‍ മീടൂവിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുകയും ഇതൊരു മാനിപ്പുലേഷന് വേണ്ടി രാഷ്ട്രീയ പൊളിറ്റിക്കല്‍ മാനിപ്പുലേഷന് വേണ്ടി ഉപയോഗിക്കുകയും ആശയപരമായി എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ കുടുക്കാനുള്ള ഒരു ആയുധമായി ഉപയോഗിക്കുമ്പോഴാണ് അതിന്റെ വിലയും വിശ്വാസ്യതയും ഇല്ലാതാകുന്നത്. അതുകൊണ്ട് ആ മീ ടൂ ആരോപണത്തെ മീ ടൂ മൂവ്‌മെന്റിനെ ബഹുമാനിച്ചുകൊണ്ട് തന്നെ പൂര്‍ണമായും തള്ളിക്കളയുന്നു.

രണ്ടാമത്തെ പോയിന്റ്. എനിക്കെതിരെ ചില ആളുകള്‍ ആരോപണം ഉന്നയിക്കുകയും ഇത്തരം കാര്യങ്ങള്‍ ഞാന്‍ പറയാന്‍ അര്‍ഹനാണോ തുടങ്ങിയ കാര്യങ്ങള്‍ പറയുകയും ചെയ്തതു കണ്ടു. എന്റെ മുത്തശ്ശി ദേവകി അന്തര്‍നം, എന്റെ ഭാര്യ മല്ലിക നമ്പൂതിരി, എന്റെ ഭാര്യ ദീപ ഇവര്‍ മൂന്ന് പേരും നാളെ പത്രക്കുറിപ്പ് പുറത്തിറക്കി ഇതിന് ഔദ്യോഗികമായി തന്നെ മറുപടി പറയും. കാരണം, നമ്മുടെ സ്ത്രീജനങ്ങളാണ് ഈ വിഷയത്തില്‍ നമ്മള്‍ പുരുഷന്മാരെയും ശബരിമലയെയും അയ്യപ്പ വിശ്വാസത്തെയും ഒക്കെ സംരക്ഷിക്കാന്‍ ശക്തമായി മുന്നോട്ട് വരേണ്ടത്. മഹിഷികളെന്നൊക്കെ ആലങ്കാരികമായി വിളിക്കുന്ന ഈ തീവ്രഫെമിനിസ്റ്റുകളാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍.

മൂന്ന്: ഇത് രാഹുല്‍ ഈശ്വറിനെതിരെയുള്ളതല്ല. നവംബര്‍ അഞ്ചിന് ഏത് വിധേനെയും നമ്മുടെ അയ്യപ്പഭക്തന്മാരുടെ കൂട്ടായ്മ ശബരിമലയിലുണ്ടാകുന്നത് തടയണം. അതിന് സവര്‍ണ അവര്‍ണ കാര്‍ഡിറക്കും. ഹിന്ദു മുസ്ലീം വര്‍ഗീയ കാര്‍ഡിറക്കും. ഏത് രീതിയിലും വിഭജിക്കാന്‍ ശ്രമിക്കും. പണ്ട് ബ്രിട്ടീഷുകാര്‍ വിഭജിച്ച് ഭരിച്ചതുപോലെ സവര്‍ണരായും അവര്‍ണരായും ഹിന്ദുവായും മുസ്ലിമായും വിഭജിച്ച് ഭരിച്ചത് പോലെ നമ്മളെ പോലെ പടയാളികളായി പോരാടാന്‍ നില്‍ക്കുന്നവരുടെ മനോധൈര്യത്തെയും അല്ലെങ്കില്‍ കരുത്തിനെയും വിശ്വാസ്യതയെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഗൂഢാലോചനയാണ്- തീവ്രഫെമിനിസ്റ്റ് ഗൂഢാലോചനയാണ് ഇതിന്റെ പിന്നില്‍. അതുകൊണ്ട് എല്ലാവിധ പിന്തുണയും ഞങ്ങള്‍ ശബരിമല അയ്യപ്പഭക്തര്‍ക്കുണ്ടാകണം.

https://www.azhimukham.com/newswrap-amitshahs-threat-to-pull-down-pinarayi-government-triggers-controversy-writes-saju/

https://www.azhimukham.com/trending-amit-shahs-anti-democratic-speech-gives-a-political-weapon-for-grand-opposition-alliance/

https://www.azhimukham.com/trending-writer-thanuja-s-bhattathiri-on-sabarimala-women-entry-based-issues/

https://www.azhimukham.com/fbpost-caste-abuse-and-names-writes-rejnjith-antony-on-attack-against-swami-sandeepananda-giri/

Next Story

Related Stories