ന്യൂസ് അപ്ഡേറ്റ്സ്

ശശികല ശബരിമലയില്‍ പോയത് പ്രശ്‌നമുണ്ടാക്കാന്‍, അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ അവരെ വലിയ ആളാക്കി്; രമേശ് ചെന്നിത്തല

ജനങ്ങള്‍ക്ക് ആരെന്നറിയില്ലായിരുന്ന ശശികലയെ അറസ്റ്റ് ചെയ്ത് പ്രശസ്തയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും പ്രതിപക്ഷ നേതാവ്‌

ഹിന്ദു ഐക്യവേദി നേതാവ് പി കെ ശശികല ശബരിമലയില്‍ പോയത് മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഈ അറസ്റ്റ് കൊണ്ട് സര്‍ക്കാര്‍ ശ്രമിച്ചത് ശശികലയെ പ്രശസ്തയാക്കാന്‍ ആണെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മരക്കൂട്ടത്ത് വച്ചായിരുന്നു പൊലീസ് ശശികലയെ അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു ശശികലയെ അറസ്റ്റ് ചെയ്തത്.

ശശികല ശബരിമലയില്‍ പോയതാതാണെന്നു കരുതില്ലെന്നും അവര്‍ അവിടെ പ്രശ്‌നമുണ്ടാക്കാന്‍ പോയതാണെന്നുമായിരുന്നു രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല. എന്നാല്‍ ശശികല പോയതില്‍ സംശയമുണ്ട്. ശശികല മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ പോയതാണ്. അതേസമയം ശശികലയെ അറസ്റ്റ് ചെയ്ത് അവരെ വലിയ ആളാക്കിയ ഗവണ്‍മെന്റും പ്രതിക്കൂട്ടിലാണ്. ശശികല ആരാണെന്നു പോലും ഇതുവരെ ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോള്‍ എല്ലാവരും അവരെ അറിയുന്നത തരത്തില്‍ സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുത്തു, ഇത് ഒത്തുകളിയാണ്; പ്രതിപക്ഷ നേതാവ് ആരോപിച്ചു. അറസ്റ്റ് ചെയ്യുന്നതുവരെ ശശികലയെ വലിയൊരു വിഭാഗത്തിനും അറിയില്ലായിരുന്നു, എന്തായാലും അവരെ അറസ്റ്റ് ചെയ്ത് വലിയൊരാളാക്കി മാറ്റിയ സര്‍ക്കാരിന് നല്ല നമസ്‌കാരം പറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും രമേശ് ചെന്നിത്തല പരിസഹിച്ചു.

പൊതുജനങ്ങളെയും അയ്യപ്പ ഭക്തന്മാരെയും വലച്ച ഹര്‍ത്താലിലേക്ക് നയിച്ച ശശികലയുടെ അറസ്റ്റിന് പിന്നില്‍

ശബരിമല LIVE: ഹര്‍ത്താലിലൂടെ നടത്തുന്നത് യുദ്ധപ്രഖ്യാപനം: മന്ത്രി കടകംപള്ളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍