ന്യൂസ് അപ്ഡേറ്റ്സ്

പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല സ്പീക്കറെ കണ്ടു

എംഎല്‍എമാരുടെ സമരം ഇന്ന് എട്ടാം ദിവസത്തേക്ക് കടക്കുകയാണ്.

പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി ചര്‍ച്ച നടത്തി. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് യുഡിഎഫ് എംഎല്‍എമാര്‍ ഉന്നയിക്കുന്നത്.

പ്രശ്‌നപരിഹാരത്തിന് സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും സ്പീക്കര്‍ ഇടപെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സ്പീക്കറുമായി വീണ്ടും ചര്‍ച്ച നടത്തിയത്. എംഎല്‍എമാരുടെ സമരം ഇന്ന് എട്ടാം ദിവസത്തേക്ക് കടക്കുകയാണ്. തുടര്‍ സമര പരിപാടികളെക്കുറിച്ച് ഇന്ന് രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും.

ഇതിനിടെ എംഎല്‍എമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് ഇന്ന് നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇതുവരെയും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ വിശാല സഖ്യം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

“അവര്‍ക്ക് ബുലന്ദ്ഷഹറിനെ മുസഫര്‍നഗറാക്കണം, ജാട്ടുകളെ മുസ്ലീങ്ങള്‍ക്കെതിരാക്കണം, പശുക്കള്‍ ഇവരുടെ അന്ത്യം കുറിക്കും”

‘പ്രളയാനാന്തരം കേരളം ഉയര്‍ത്തെഴുന്നേറ്റു നിൽക്കുന്നു’: അന്താരാഷ്ട്ര ചലച്ചിത്ര മേളയെയും, മലയാള സിനിമയെയും പ്രകീർത്തിച്ച് മജീദ് മജീദി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍