ന്യൂസ് അപ്ഡേറ്റ്സ്

ഇത് വനിതാ മതില്‍ അല്ല വര്‍ഗ്ഗീയ മതില്‍: രമേശ് ചെന്നിത്തല

സിപിഎമ്മിനോ എല്‍ഡിഎഫിനോ മതില്‍ കെട്ടണമെങ്കില്‍ അത് പാര്‍ട്ടി പണം ഉപയോഗിച്ച് ചെയ്യണം

വനിതാ മതിലിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ തികച്ചും രാഷ്ട്രീയ പരിപാടിയാണെന്നും ഇതിന് നികുതി ദായകരുടെ പണം ചെലവാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ചെലവഴിക്കുന്നതും പ്രതിഷേധാര്‍ഹമാണ്.

സാലറി ചലഞ്ച് പോലെ ജീവനക്കാരെ നിര്‍ബന്ധിക്കുന്ന സര്‍ക്കുലറിന് ചീഫ് സെക്രട്ടറി മറുപടി പറയണം. ജീവനക്കാരെ രണ്ട് തട്ടിലാക്കാനും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി പരിപാടില്‍ പങ്കെടുപ്പിക്കാനുമാണ് ശ്രമമെന്നും ചെന്നിത്തല ആരോപിക്കുന്നു. സര്‍ക്കാരിന്റേത് അധികാര ദുര്‍വിനിയോഗമാണ്. സിപിഎമ്മിനോ എല്‍ഡിഎഫിനോ മതില്‍ കെട്ടണമെങ്കില്‍ അത് പാര്‍ട്ടി പണം ഉപയോഗിച്ച് ചെയ്യണം. ഇത് വര്‍ഗ്ഗീയ മതിലാണെന്നും ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. പതിനായിരം രൂപ പോലും ഇതുവരെയും ആര്‍ക്കും നല്‍കിയിട്ടില്ല. സാരോപദേശം മാത്രമാണ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 19-ാം തിയതി മുതല്‍ ജനുവരി നാല് വരെ താന്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളം യുഡിഎഫിന്റെ കുഞ്ഞാണെന്നും ചെന്നിത്തല പറഞ്ഞു. ഈ സര്‍ക്കാര്‍ ഒന്നും ചെയ്യാതെ മേനിനടിക്കുകയാണ്.

‘കൈയും കാലും പോയാലും കിതാബ്‌ നാടകം കളിക്കുമെന്നായിരുന്നു കുട്ടികള്‍, അവര്‍ക്ക് ഭയമില്ലായിരുന്നു’

സോഷ്യല്‍ മീഡിയയില്‍ മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കി മാതൃഭൂമി; ലൈക്കും വേണ്ട ഷെയറും വേണ്ട

സുപ്രീം കോടതിയെ വെല്ലുവിളിച്ച് അക്രമം നടത്തിയ കെ സുരേന്ദ്രന് ജനനായക പട്ടം ഒരുക്കുന്ന സമൂഹത്തിനു മുന്നില്‍ തന്നെയാണ് രഹന ഫാത്തിമ ജയിലില്‍ കിടക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍