Top

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ബാങ്കിന്റേത് മനുഷ്യത്വരഹിതമായ നിലപാട്; കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ബാങ്കിന്റേത് മനുഷ്യത്വരഹിതമായ നിലപാട്; കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി
നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാനറ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായത് മനുഷ്യത്വരഹിതമായ നിലപാടാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇരുവരുടെയും മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ബാങ്കിന് ഒഴിവാകാനാകില്ലെന്നും മന്ത്രി അറിയിച്ചു.

വിലപ്പെട്ട രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടത്. എന്ന് മാത്രമല്ല ഒരു കുടുംബത്തിന്റെ സര്‍വസ്വവുമാണ് ഇവിടെ നഷ്ടമായിരിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യം ഇനിയൊരിക്കലും ഉണ്ടാകാതിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ തന്നെ മന്ത്രി ഇതുസംബന്ധിച്ച് കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍ഫാസി നിയമം ഭേദഗതി ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. ഈ മരണങ്ങളുടെ ഉത്തരവാദിത്വം ബാങ്കിനാണ്. എംഎല്‍എ ആവശ്യപ്പെട്ടിട്ടും അവര്‍ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു വായ്പ്പ എഴുതിത്തള്ളണമെന്നല്ല സാവകാശം നല്‍കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്. അതുപോലും അംഗീകരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മാനേജര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്നും ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.

read more:മകള്‍ മരിച്ചശേഷവും ബാങ്കുകാര്‍ വിളിച്ചു, പണം എപ്പോള്‍ അടയ്ക്കുമെന്നു ചോദിക്കാന്‍: വൈഷ്ണവിയുടെ പിതാവ്

Next Story

Related Stories