TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാനങ്ങള്‍

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാനങ്ങള്‍
ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് തിബറ്റില്‍ ചൈനയുടെ യുദ്ധ വിമാനങ്ങളിറങ്ങിയതായി സംശയം. 11 യുദ്ധവിമാനങ്ങളും 22 ഹെലികോപ്റ്ററും ഇറങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അതേസമയം വിമാനങ്ങള്‍ ഇറക്കിയത് സംബന്ധിച്ച് കേന്ദ്രം ഇതുവരെ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ദോക്ലാമില്‍ നേരത്തെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മ്മാണം തുടങ്ങിയതിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. രണ്ട് മാസത്തോളം നീണ്ട സംഘര്‍ഷാവസ്ഥ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് മുമ്പായാണ് പരിഹരിച്ചത്. തുടര്‍ന്ന് ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചു. നേരത്തെ ആരംഭിച്ച റോഡ് നിര്‍മ്മാണവും ചൈന അവസാനിപ്പിച്ചു.

എന്നാല്‍ അടുത്തിടെ ചൈന വീണ്ടും പ്രകോപനം തുടങ്ങിയിരുന്നു. നേരത്തെ പിന്മാറിയ സ്ഥലത്തു നിന്നും 150 മീറ്റര്‍ മുന്നോട്ടുകയറി ചൈനീസ് സൈന്യം നിലയുറപ്പിക്കുകയും ചെയ്തു. 10 കിലോമീറ്റര്‍ അകലെ മറ്റൊരു സ്ഥലത്ത് റോഡ് നിര്‍മ്മാണം തുടങ്ങിയെങ്കിലും ഇന്ത്യയുടെ എതിര്‍പ്പ് ശക്തമായതോടെ ഇതും നിര്‍ത്തിവച്ചു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ചൈനയുടെ യുദ്ധവിമാനങ്ങള്‍ ടിബറ്റന്‍ അതിര്‍ത്തിയില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Next Story

Related Stories