ന്യൂസ് അപ്ഡേറ്റ്സ്

ഈ ലുക്ക് ഔട്ട് നോട്ടീസ് പ്രിന്റ് എടുത്ത് പൂജാമറിയില്‍ മാലയിട്ട് വയ്ക്കണം; ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ ആഹ്വാനം

പൊലീസ് അറസ്റ്റ് ചെയ്യുന്നവരെ ജയിലിലേക്ക് എങ്ങനെ പറഞ്ഞയക്കണമെന്നും വത്സന്‍ തില്ലങ്കേരി പറയുന്നുണ്ട്‌

ശബരിമലയില്‍ അക്രമണം നടത്തിയതിന്റെ പേരില്‍ കേസ് എടുത്തിരിക്കുന്നവരെ പിന്തുണച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ശബരിമല വിശ്വാസ സംരക്ഷണ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ വത്സന്‍ തില്ലങ്കേരി പൊലീസ് കുറ്റവാളികളെന്ന് പറഞ്ഞരിക്കുന്നവരെ അയ്യപ്പ ധര്‍മ സൈനികരെന്നാണ് വിശേഷിപ്പിച്ചത്. അവര്‍ക്കെതിരെ ഇറക്കിയിരിക്കുന്ന ലുക്ക് ഔട്ട് നോട്ടീസ് പ്രിന്റ് എടുത്ത് പൂജ മുറിയില്‍ മാലയിട്ട് പൂജിക്കണമെന്നാണ് പ്രസംഗം കേള്‍ക്കാന്‍ എത്തിയവരോട് വത്സന്‍ തില്ലങ്കേരി ആഹ്വാനം ചെയ്യുന്നത്. ഇപ്പോള്‍ ജയില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തുക കെട്ടിവയ്ക്കാന്‍ ഹിന്ദുക്കള്‍ സഹായിക്കണമെന്നും ആര്‍എസ്എസ് നേതാവ് ആവശ്യപ്പെട്ടു. വ്ത്സന്‍ തില്ലങ്കേരി പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്;

അയ്യപ്പ ഭക്തര്‍ക്കെതിരേ പൊലീസ് ഇറക്കിയിരിക്കുന്ന ലുക്ക് ഔട്ട് നോട്ടീസ് പ്രിന്റ് എടുത്ത് പൂജാമറിയില്‍ മാലയിട്ട് വയ്ക്കണം. അവര്‍ അയ്യപ്പ ധര്‍മ സൈനികര്‍ ആണ്. അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വന്നാല്‍ നിയമത്തിനു മുന്നില്‍ അവര്‍ കീഴടങ്ങും. നമ്മള്‍ അവരെ ജയിലിലേയ്ക്ക് അയക്കണം. കര്‍പ്പൂരമൊഴിഞ്ഞ്, മാലയിട്ട് അവരുടെ ചുറ്റും നാമം ജപിച്ച് വേണം, നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും വിശ്വാസപ്രമാണങ്ങളെയുമെല്ലാം സംരക്ഷിക്കാന്‍ വേണ്ടിയിട്ടുള്ള ധര്‍മ സമരത്തില്‍ പങ്കെടുത്ത ആ ധീരന്മാരായ സൈനികരെ അര്‍ഹിക്കുന്ന രീതിയിലുള്ള ആദരവ് നല്‍കി പിണറായിയുടെ തടവറയിലേക്ക് പറഞ്ഞയക്കേണ്ടത്. കോടതി വരെ പുറത്തേക്ക് വിടുമ്പോള്‍ നമ്മുടെ ധര്‍മത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പിണറായിയുടെ ഇരുട്ടറയില്‍ കഴിയേണ്ടി വന്ന ആ സൈനികരെ ആചാരപൂര്‍വം വരവേറ്റ് നാടിന്റെ പൊന്നോമനകളായ, നമ്മുടെ നാട്ടിലെ ഹിന്ദുധര്‍മത്തിന്റെ സൈനികരായ അവരെ എല്ലാത്തരത്തിലുമുള്ള ആദരവോടെ സ്വീകരിക്കണം. അവര്‍ കുറ്റവാളികളലല്ല , അവര്‍ ഭീകരവാദികളല്ല…

നിലവില്‍ കേസില്‍പ്പെട്ടവരെ ജാമ്യത്തില്‍ ഇറക്കാന്‍ പണം കെട്ടിവയ്ക്കാന്‍ സഹായിക്കാനും എല്ലാ ഹിന്ദുമതവിശ്വാസികളും രംഗത്തിറങ്ങണമെന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. നാമജപത്തിനു വന്നവരെയാണ് കള്ളക്കേസില്‍ കുടിക്കയതെന്നും തില്ലങ്കേരി പ്രസംഗത്തില്‍ പറയുന്നു. അയ്യപ്പന്‍മാരെ കൊണ്ട് രക്ഷപ്പെടുന്ന കെഎസ്ആര്‍ടിസി, ഒരു ദിവസം ഓടാതിരുന്നതിന് ഇരുപതു ദിവസത്തെ ചാര്‍ജ് ആണ് ഈടാക്കുന്നത്. ഒന്നും രണ്ടും കോടി കെട്ടിവച്ചാല്‍ മാത്രമാണ് അവര്‍ ജാമ്യം കിട്ടുക. മുടിഞ്ഞുപോട്ടെ എന്നു വിചാരിച്ചെങ്കിലും ആ പണം കൊടുക്കാന്‍ തയ്യാറാകണം, അവര്‍ക്കു വേണ്ടി വാദിക്കാന്‍ വക്കീലന്മാര്‍ സൗജന്യമായി രംഗത്ത് വരണം; എന്നായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ ആഹ്വാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍