ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍: കെ സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന് ആര്‍എസ്എസ്

സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാരും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന് ആര്‍എസ്എസ്. സുരേന്ദ്രനെ കേന്ദ്ര നേതൃത്വത്തെ സംസ്ഥാന ആര്‍എസ്എസ് ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. എളമക്കരയിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ നളിന്‍ കുമാര്‍ കട്ടീല്‍ എംപിയെയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം സുരേന്ദ്രന് പകരം മറ്റ് പേരുകളൊന്നും ആര്‍എസ്എസ് മുന്നോട്ടുവച്ചിട്ടില്ല. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാരും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതോടെ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാടിന് കാത്തിരിക്കുകയാണ് സംസ്ഥാന ബിജെപി.

പി കെ കൃഷ്ണദാസ് പക്ഷം എം ടി രമേശിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജ് കോഴവിവാദം ഉയര്‍ത്തിക്കാട്ടിയാണ് മുരളീധരന്‍ ഗ്രൂപ്പ് ഇതിനെ എതിര്‍ക്കുന്നത്. കുമ്മനം രാജശേഖരന്‍ വന്നതുപോലെ ആര്‍എസ്എസ് നേതൃനിരയിലുള്ള ഒരു പുതുമുഖം ബിജെപി അധ്യക്ഷനാകാനുള്ള സാധ്യതയുമുണ്ട്. അഭിപ്രായങ്ങള്‍ കേട്ട് മടങ്ങുന്ന കേന്ദ്രസംഘം ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

ദിനംദിനം ചത്തുകൊണ്ടിരുന്ന ഒരു സമൂഹമാണ് ഞങ്ങളുടേത്; തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രവർത്തകൻ കൃഷ്ണമൂർത്തി കിട്ടു/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍