സിനിമാ വാര്‍ത്തകള്‍

സെക്‌സി ദുര്‍ഗയുടെ ഇന്ത്യന്‍ പ്രീമിയര്‍ മുംബൈയില്‍

Print Friendly, PDF & Email

മുന്‍ധാരണകളില്ലാതെ ഈ ചിത്രം കാണണമെന്ന് സെക്‌സി ദുര്‍ഗയുടെ ഫേസ്ബുക്ക് പേജില്‍ സ്‌ക്രീനിംഗ് ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു

A A A

Print Friendly, PDF & Email

സെക്‌സി ദുര്‍ഗ എന്ന പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റിയതോടെ സനല്‍ കുമാര്‍ ശശിധരന്റെ സിനിമയ്ക്ക് മുംബൈ ചലച്ചിത്രോത്സവത്തില്‍ പ്രവേശനാനുമതി. ഇന്ത്യയില്‍ ആദ്യമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പിവിആര്‍ ഐകണ്‍ തിയറ്ററില്‍ ഓഡി 3യില്‍ ഒക്ടോബര്‍ 13നാണ് ആദ്യ സ്‌ക്രീനിംഗ്. രാവിലെ 9.45 മുതല്‍ 11.40 വരെയാണ് സ്‌ക്രീനിംഗ്.

ഇതോടൊപ്പം അര മണിക്കൂര്‍ സംവിധായകനുമായുള്ള സംവാദവും ഒരുക്കിയിരിക്കുന്നു. ഒക്ടോബര്‍ 14ന് ഇതേ തിയറ്റില്‍ ഓഡി 2ല്‍ രാത്രി 8.30 മുതല്‍ 9.55 വരെ രണ്ടാം സ്‌ക്രീനിംഗും ഒക്ടോബര്‍ 18ന് പിവിആര്‍ ഇസിഎക്‌സിലെ ഓഡി 2ല്‍ രാത്രി 8.15 മുതല്‍ 9.40 വരെ മൂന്നാം സ്‌ക്രീനിംഗും നടക്കും. മുന്‍ധാരണകളില്ലാതെ ഈ ചിത്രം കാണണമെന്ന് സെക്‌സി ദുര്‍ഗയുടെ ഫേസ്ബുക്ക് പേജില്‍ സ്‌ക്രീനിംഗ് ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. നമ്മുടെ ദുര്‍ഗ അത്രമാത്രം കരുത്തയല്ലെന്നും അവള്‍ സ്‌നേഹമുള്ളവളും ദരിദ്രയും നിസഹായുമാണെന്നും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

നേരത്തെ സെക്‌സി ദുര്‍ഗ എന്ന പേര് കാരണം ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഐഎഫ്എഫ്‌കെയില്‍ ചിത്രം തെരഞ്ഞെടുത്തിരുന്നെങ്കിലും സമകാലിക മലയാള സിനിമ എന്ന വിഭാഗത്തില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നതിനാല്‍ സനല്‍ ചിത്രം കേരളത്തിലെ ചലച്ചിത്രമേളയില്‍ നിന്നും പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വേദികളില്‍ പുരസ്‌കാരം നേടിയ ചിത്രത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നതാണ് സനലിന്റെ പ്രതിഷേധത്തിന് കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍