ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിലോ അയ്യപ്പ ജ്യോതിയോ? ശബരിമലയില്‍ അടുത്ത അങ്കം തുറക്കുന്നു

ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെ അയ്യപ്പ ജ്യോതി തെളിയിക്കുമെന്ന് കര്‍മ്മസമിതി.

വനിതാ മതിലിനെതിരായി അയ്യപ്പ ജ്യോതി തെളിയിക്കാന്‍ അയ്യപ്പ കര്‍മ്മ സമിതി. സ്ത്രീകളേും പുരുഷന്‍മാരേയും ഇറക്കി സംസ്ഥാനമൊട്ടുക്ക് അയ്യപ്പ ജ്യോതി തെളിയിക്കുമെന്ന് അയ്യപ്പ കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികല പറഞ്ഞു. ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയാണ് പ്രതിഷേധം. ശബരിമല യുവതീ പ്രവേശനത്തെയും നവോത്ഥാനത്തേയും കൂട്ടിക്കുഴച്ച് ബിന്ദുസമൂഹത്തിനിടയില്‍ ഭിന്നതയുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കര്‍മ്മ സമിതി ആരോപിച്ചു.

‘മതിലിന് ബദല്‍ എന്നതല്ല. എന്നാല്‍ അതിനോടുള്ള ഞങ്ങളുടെ പ്രതിഷേധമായിരിക്കും അയ്യപ്പ ജ്യോതി. കഴിയുന്നത്ര സ്ത്രീകളെ ഇറക്കി അയ്യപ്പജ്യോതി തെളിയിക്കും. പുരുഷന്‍മാരും ഉണ്ടാവും. ശബരിമല യുവതീ പ്രവേശനവുമായി നവോത്ഥാന വനിതാ മതിലിന് ബന്ധമില്ലെന്ന് പറയുന്നു. പിന്നെയെന്തിനാണ് ഇത് നടത്തുന്നത്? എന്ത് നവോത്ഥാന മൂല്യങ്ങളാണ് നഷ്ടപ്പെട്ടത്? എന്ത് നവോത്ഥാനമാണ് നടത്തേണ്ടത്? അത് വ്യക്തമായി പറഞ്ഞാല്‍ ഞങ്ങളും കൂടെ നില്‍ക്കാം. അത് പറയുന്നില്ല. ഞങ്ങള്‍ ആചാരസംരക്ഷണത്തിനും അയ്യപ്പ ധര്‍മ്മം കാത്തുസൂക്ഷിക്കാനുമായാണ് ജ്യോതി തെളിയിക്കുന്നത്’ കെ പി ശശികല പറഞ്ഞു.

ജനുവരി ഒന്നിനാണ് വനിതാ മതില്‍ നടക്കുക. ഇതിനോടകം നിരവധി വിമര്‍ശനങ്ങളാണ് വനിതാ മതിലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷവും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തുണ്ട്.

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

ഈഴവരുടെ പ്രതിസന്ധികള്‍; ശബരിമലയില്‍ എസ്എന്‍ഡിപി പിണറായിക്കൊപ്പമോ അമിത് ഷായ്ക്കൊപ്പമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍