ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സന്നിധാനത്തെത്തിയ സ്ത്രീക്ക് പ്രതിഷേധത്തിനിടെ നെഞ്ചുവേദന; പോലീസ് പമ്പയില്‍ തിരിച്ചെത്തിച്ചു

പമ്പയില്‍ നിന്നും ഡോളിയില്‍ കയറി വന്നതിനാലാണ് സമരക്കാരുടെ കണ്ണില്‍പ്പെടാതെ നടപ്പന്തലില്‍ വരെയെത്താന്‍ സാധിച്ചത്

ശബരിമല സന്നിധാനത്ത് ഒരു സ്ത്രീയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷം. വലിയ നടപ്പന്തലിന് സമീപത്ത് ചുവന്ന സാരിയുടുത്ത ഒരു യുവതിയെ കണ്ടെന്നാണ് വാര്‍ത്ത പരന്നത്. പ്രതിഷേധവുമായി സമരക്കാര്‍ ഇവിടേക്ക് നീങ്ങിയിരിക്കുകയാണ്. ആന്ധ്രാ സ്വദേശിയായ ആര്‍ ബാലമ്മ എന്ന സ്ത്രീയെയാണ് തടഞ്ഞത്. ഇവര്‍ക്ക് 46 വയസ്സാണെന്ന് പരിശോധനയില്‍ വ്യക്തമായി.

സംഘര്‍ഷാവസ്ഥയില്‍ ഭയന്ന ഇവര്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടാകുകയും പോലീസ് ഇവരെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഒരു ജീപ്പിലാണ് ഇവര്‍ എത്തിയത്. തങ്ങള്‍ അയ്യപ്പഭക്തരാണെന്നും തടയരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശരണം വിളികളുമായി നടപ്പന്തലിന് സമീപം തടിച്ചു കൂടിയ സമരക്കാര്‍ ഇവരെ കടത്തിവിടാന്‍ സമ്മതിച്ചില്ല. നടപ്പന്തല്‍ വരെ തടസങ്ങളില്ലാതെ എത്തിയ ഇവരോട് പ്രായം തെളിയിക്കണമെന്ന് പറഞ്ഞാണ് സമരക്കാര്‍ തടഞ്ഞത്. എന്നാല്‍ ഈ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാതെയാണ് താന്‍ കയറിയതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

സംഘര്‍ഷക്കാര്‍ക്കിടയില്‍ വച്ച് ബോധക്ഷയമുണ്ടായ ഇവരെ ആംബുലന്‍സിലാണ് പമ്പയിലേക്ക് മടക്കിയയച്ചത്. ഇവരെ മടക്കിയയച്ചതോടെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നിട്ടുണ്ട്. പമ്പയില്‍ നിന്നും ഡോളിയില്‍ കയറി വന്നതിനാലാണ് സമരക്കാരുടെ കണ്ണില്‍പ്പെടാതെ നടപ്പന്തലില്‍ വരെയെത്താന്‍ സാധിച്ചത്. അതിനാല്‍ തന്നെ ഇനിമുതല്‍ ഡോളിയിലും പരിശോധന നടത്തുമെന്നാണ് സമരക്കാര്‍ പറഞ്ഞിരിക്കുന്നത്.

“എനിക്ക് 9 വയസ്സായി, ഇനി 41 വര്‍ഷം കഴിഞ്ഞേ തിരിച്ചുവരൂ”: ശബരിമല പ്രതിഷേധത്തിന് കുട്ടികളെ കരുവാക്കുന്നുവെന്നും ആരോപണം

ശബരിമല LIVE: സന്നിധാനത്ത് ആന്ധ്ര സ്വദേശിനിയെ തടഞ്ഞുവച്ചു; നടപന്തലില്‍ സംഘര്‍ഷാവസ്ഥ; പമ്പയിലേക്ക് തിരിച്ചയച്ചു

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍