UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: പ്രതിഷേധങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കില്ല, വിധിയെ അനുകൂലിക്കുന്നവരെ ഏകോപിപ്പിക്കാന്‍ ‘സമം’

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും അവര്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാനും ‘സമം’ എന്ന പേരില്‍ പ്രോഗ്രസീവ് ഫോറം രൂപീകരിച്ചു

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ശബ്ദങ്ങളെ ഏകോപിപ്പിക്കാന്‍ സമം പ്രോഗ്രസീവ് ഫോറം. ശബരിമല സ്ത്രീ പ്രവേശനവുമായി സംബന്ധിച്ച സുപ്രീം കോടതി വിധി കേരള സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സമൂഹത്തില്‍ പ്രത്യക്ഷമായി ഉയര്‍ന്ന് കേള്‍ക്കുന്ന എതിര്‍ ശബ്ദങ്ങളെ പ്രതിരോധിക്കാനായി രൂപീകരിച്ച കൂട്ടായ്മയാണ് സമം പ്രോഗ്രസീവ് ഫോറം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് മാനവീയം വീഥിയില്‍ പൊതുകൂട്ടായ്മയും, കലാ സാംസ്‌കാരിക പരിപാടികളും സമം പ്രോഗ്രസീവ് ഫോറം സംഘടിപ്പിക്കും.സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടുള്ള ആണ്‍പെണ്‍ ലിംഗലൈംഗിക ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് സമം പ്രോഗ്രസീവ് ഫോറം.

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും അവര്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാനും ‘സമം’ എന്ന പേരില്‍ പ്രോഗ്രസീവ് ഫോറം രൂപീകരിച്ചതായി ഭാരവാഹികള്‍ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിധിയോടുള്ള പ്രതികരണം എന്നതിനുപരിയായി വിധിയുണ്ടാക്കുന്ന കാലിക സംഭവവികാസങ്ങളാണ് കൂട്ടായ്മയുടെ രൂപീകരണത്തിന് ഇടയാക്കിയത്. സ്ത്രീയുടെ ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഉപകരണങ്ങളാകുന്ന അനുഷ്ഠാനങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയെക്കുറിച്ചും പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് നിയമതടസ്സങ്ങള്‍ ഇല്ലെന്നിരിക്കെ, സ്ത്രീ എന്ന നിലയില്‍ മാത്രം തടസ്സമുയര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. മീര വേലായുധന്‍, ദിവ്യ, എച്ചുമിക്കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

‘സുപ്രീം കോടതി അടുത്തിടെ പ്രഖ്യാപിച്ച വിധികളെ അവയുടെ അന്തസത്തയോടെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും കൂടി ഈ കൂട്ടായ്മയുടെ പ്രവര്‍ത്തിക്കുന്നതാണ്. ഐപിസി 377, ഐപിസി 497, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങിയ കേസുകളിലെ സുപ്രീം കോടതി വിധി കേരളീയ സമൂഹം എങ്ങനെ ചര്‍ച്ച ചെയ്യുന്നു എന്നത് ഒരു സമൂഹം എന്ന നിലയില്‍ പ്രധാനമാണ്. എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയം, ഹിന്ദുത്വ ഏകീകരണം തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സുപ്രീം കോടതി വിധിക്ക് പിന്നില്‍ നടക്കുന്ന രാഷ്ട്രീയ മുതലെടുപ്പും കാണാതെ പോകാന്‍ പറ്റില്ല.’ സമം പ്രോഗ്രസീവ് ഫോറം അംഗവും എഴുത്തുകാരിയുമായ എച്ചുമിക്കുട്ടി പറഞ്ഞു

‘ സമം പ്രോഗ്രസീവ് ഫോറത്തിന് പ്രത്യേകിച്ച് ഭരണകര്‍ത്താക്കള്‍ ഒന്നുമുണ്ടാകില്ല. ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ആധികാരികമായി കൈകാര്യം ചെയ്യാനറിയുന്ന സ്ത്രീയാകും വിഷയത്തിന് നേതൃത്വം നല്‍കുക. സ്‌കൂള്‍, കോളേജ്, ഓര്‍ഗനൈസേഷന്‍ തുടങ്ങിയ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ ചര്‍ച്ചകള്‍ക്കുള്ള വേദികളൊരുക്കുകയാകും ഫോറത്തിന്റെ പ്രവര്‍ത്തനം. യുവാക്കളുടെ ഇടയില്‍ ചെന്ന് അവരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ടുകൊണ്ടുള്ള സംവാദങ്ങളാണ് ഉദ്ദേശ്യം.’ ആര്‍ ദിവ്യ സംസാരിച്ചു

വര്‍ഷങ്ങളായി തുടരുന്ന ആചാരങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുമ്പോള്‍ അതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ അത്തരം പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി കൊടുക്കാനാകില്ല. സമൂഹം മുമ്പോട്ട് പോകേണ്ട നിലപാടുകളാകും ഫോറം എപ്പോഴും സ്വീകരിക്കുക. സമം പ്രോഗ്രസീവ് ഫോറം അംഗവും സോഷ്യോളജിസ്റ്റുമായ മീര വേലായുധന്‍ പ്രതികരിച്ചു.

‘ഈ കൊച്ചു പെണ്ണുങ്ങള്‍ മല ചവിട്ടത്തില്ല, അയ്യപ്പന്‍ അവിടെ കേറ്റത്തില്ല’; വിശ്വാസികളുടെ പ്രതിഷേധ മുഖം

‘ബാബരി മസ്ജിദ് തകർത്ത് കളഞ്ഞ അനുഭവം മറക്കാറായിട്ടില്ല’; ശബരിമല വിവാദത്തിൽ മുസ്ലിം ലീഗ് നിലപാടിനെതിരെ തോമസ് ഐസക്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍