UPDATES

കോട്ടയം ജില്ലാ പഞ്ചായത്ത്: ഒടുവില്‍ ധാരണയായി; ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കളത്തുങ്കല്‍ പ്രസിഡന്റ്

ഇന്ന് ഏത് വിധേനയും തെരഞ്ഞെടുപ്പ് നടത്തുമെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തില്‍ ആദ്യ ടേം ജോസ് കെ മാണി വിഭാഗത്തിന്. സെബാസ്റ്റിയന്‍ കളത്തുങ്കലാണ് ആദ്യം സ്ഥാനാര്‍ത്ഥിയാകുക. ഇന്നലെ അര്‍ദ്ധരാത്രി വരെ നീണ്ട ചര്‍ച്ചയിലാണ് പ്രസിഡന്റ് പദവി പങ്കിട്ടെടുക്കാന്‍ ധാരണയായത്.

തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മാരത്തണ്‍ ചര്‍ച്ച നടന്നത്. എന്നാല്‍ ഇതിലൊന്നും ധാരണയായിരുന്നില്ല. തുടര്‍ന്ന് സമവായത്തിലെത്തിയില്ലെങ്കില്‍ എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഏറ്റെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ സീറ്റ് പങ്കിട്ടെടുക്കാന്‍ ധാരണയാകുകയായിരുന്നു.

വെവ്വേറെ സ്ഥാനാര്‍ത്ഥികളുമായി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും എത്തിയതോടെയാണ് തര്‍ക്കം മുറുകിയത്. ഇന്നലെ നിശ്ചയിച്ചിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് അംഗങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് ക്വാറം തികയാതിരിക്കുകയും അതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് നിയമപ്രകാരം ഒരിക്കല്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചാല്‍ ക്വാറം തികഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് അധികാരമുണ്ട്. ഇന്ന് ഏത് വിധേനയും തെരഞ്ഞെടുപ്പ് നടത്തുമെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള അനുരഞ്ജനത്തിന് നേതാക്കള്‍ മുന്‍കൈയെടുത്തത്. ഇതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള അനുരഞ്ജനത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്തത്. ജോസ് കെ മാണി വിഭാഗം സെബാസ്റ്റിയന്‍ കളത്തുങ്കലിനെയും ജോസഫ് വിഭാഗം അജിത് മുതിരമലയെയുമാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരുന്നത്. മുന്‍ധാരണ പ്രകാരം കോണ്‍ഗ്രസ് അംഗം സണ്ണി പാമ്പാടി സ്ഥാനമൊഴിഞ്ഞപ്പോഴാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

22 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ എട്ടും കേരള കോണ്‍ഗ്രസിന്റെ ആറും അംഗങ്ങള്‍ ചേര്‍ന്ന് യുഡിഎഫിന് 14 അംഗങ്ങളാണ് ഉള്ളത്.

read more:ഇടവേളയ്ക്ക് ശേഷം സി പി ഐ ഉടക്കുന്നു, അനുനയിപ്പിക്കാന്‍ സി പി എം, പൊലീസ് അന്വേഷണം തമ്മിലടി ശമിപ്പിക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍