UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോക്‌നാഥ് ബഹ്രയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നന്നായിരുന്നു: ടി പി സെന്‍കുമാര്‍

കേരള പോലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയെക്കാള്‍ മോശം ഘടകമായി മാറിയിരിക്കുന്നു

ഡിജിപി ലോക്‌നാഥ് ബഹ്രയെ അധിക്ഷേപിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന സേനയാണ് ഇപ്പോള്‍ പോലീസെന്ന് പറഞ്ഞാണ് സെന്‍കുമാറിന്റെ വിമര്‍ശനം. ലോക്‌നാഥ് ബഹ്രയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ കേരളത്തിന് നല്ലൊരു ഡിജിപിയെ ലഭിക്കുമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘കേരള പോലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയെക്കാള്‍ മോശം ഘടകമായി മാറിയിരിക്കുന്നു. പാഷാണം ഷാജിക്ക് ബഹ്‌റയുടെ നല്ല ഛായയുണ്ട്. അതുകൊണ്ട് പാഷാണം ഷാജിയെ ഡിജിപിയാക്കി കൂടെ എന്നൊരാള്‍ ചോദിച്ചു. അപ്പോള്‍ പാഷാണം ഷാജിയെഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്കൊരു ബെറ്റര്‍ ഡിജിപിയെ കിട്ടുമെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. പോലീസിനെ ഇത്രയും മോശമാക്കി ഇല്ലാതാക്കിയ സാഹചര്യം അടിയന്തരാവസ്ഥക്കാലത്ത് പോലുമുണ്ടായിട്ടില്ല’. സെന്‍കുമാര്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍