ന്യൂസ് അപ്ഡേറ്റ്സ്

വീട്ടിലെ ഗേറ്റ് എപ്പോള്‍ അടയ്ക്കണമെന്ന് കോടിയേരി ഭാര്യയോട് പോയി പറഞ്ഞാല്‍ മതി: ശോഭാ സുരേന്ദ്രന്‍

കാപട്യത്തിന്റെ വക്താവായി സ്ത്രീകള്‍ക്ക് രാത്രിയുടെ മറവില്‍ ആചാര ലംഘനത്തിന് സഹായം ചെയ്തുകൊടുത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ശോഭ

ആചാര സംരക്ഷണത്തിനായി ശബരിമല നടയടച്ച തന്ത്രിയെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍. വീടിന്റെ ഗേറ്റ് എപ്പോള്‍ തുറക്കണമെന്നും അടയ്ക്കണമെന്നും കോടിയേരി സ്വന്തം ഭാര്യയോട് പോയി പറഞ്ഞാല്‍ മതിയെന്നാണ് ശോഭ പറഞ്ഞത്.

കോടിയേരി ശബരിമല വിഷയത്തില്‍ ഇടപെടേണ്ടെന്നും ശോഭ പറഞ്ഞു. കാപട്യത്തിന്റെ വക്താവായി സ്ത്രീകള്‍ക്ക് രാത്രിയുടെ മറവില്‍ ആചാര ലംഘനത്തിന് സഹായം ചെയ്തുകൊടുത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ശോഭ ആരോപിച്ചു. ശബരിമലയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്.

കോടിയേരി തന്ത്രിയെ പഠിപ്പിക്കാന്‍ വരേണ്ട. വിശ്വാസികളുടെ വേദനയും വ്യാകുലതയും വകവയ്ക്കാത്ത പിണറായി വിജയന്‍ ദൂരവ്യാപകമായ പ്രത്യാഘാതം അനുഭവിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍