ന്യൂസ് അപ്ഡേറ്റ്സ്

ശ്രീജീവിന്റെ മരണം: അന്വേഷിക്കാനാകില്ലെന്ന് സിബിഐയുടെ അറിയിപ്പ്

ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 764 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്‌

പോലീസ് കസ്റ്റഡിയില്‍ വച്ച് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി മരിച്ച ശ്രീജീവിന്റെ മരണം അന്വേഷിക്കാനാകില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേസ് അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സിബിഐ തള്ളുകയായിരുന്നു. പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി എസ്പിആര്‍ ത്രിപാഠിയാണ് 228/46/2017 എന്ന നമ്പറില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നാണ് സിബിഐ ഇത് സംബന്ധിച്ച കത്ത് സംസ്ഥാന ആഭ്യന്തര വകുപ്പിന് അയച്ചത്. ജനുവരി മൂന്നിന് കത്ത് സ്വീകരിച്ചതായി പുറത്തുവന്ന രേഖയില്‍ നിന്നും വ്യക്തമാകുന്നു. ശ്രീജീവിന്റെ മരണം അപൂര്‍വവും പ്രത്യേക പരിഗണന അര്‍ഹിക്കുന്നതുമല്ലെന്നും അതിനാല്‍ ഈ കേസ് അന്വേഷിക്കാന്‍ സിബിഐയ്ക്ക് സാധിക്കില്ലെന്നുമാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ സിബിഐയ്ക്ക് കേരള സര്‍ക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ട ഒട്ടനവധി കേസുകളുടെ അമിതഭാരമുണ്ടെന്നും ഈ കത്തില്‍ പറയുന്നു.

ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 764 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതില്‍ പലതും നിരാഹാര സമരങ്ങളുമായിരുന്നു. ഒടുവിലത്തെ നിരാഹാര സമരം ആരംഭിച്ചിട്ട് 36 ദിവസമായ ശ്രീജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിബിഐ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്ത് പുറത്തുവന്നിരിക്കുന്നത്.

ശ്രീജിത്ത് സമരം ചെയ്യുന്നതെന്തിനാണെന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്; നീതിക്കു വേണ്ടി എന്നാണ് മറുപടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍