ന്യൂസ് അപ്ഡേറ്റ്സ്

സുധയുടെ മരണം നിപ മൂലമല്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍

നിപ മരണം, രോഗബാധിതരുടെ എണ്ണം എന്നിവ സംബന്ധിച്ച വിദഗ്ധ സംഘത്തിന്റെ കണക്കും തെറ്റാണെന്നാണ് മന്ത്രി പറയുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗം ജീവനക്കാരി സുധയുടെ മരണം നിപ ബാധ മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ അറിയിച്ചു. അന്താരാഷ്ട്ര ജേണലില്‍ നിപ സംബന്ധമായി പ്രസിദ്ധീകരിച്ച കണക്കുകള്‍ അവര്‍ രേഖാമൂലം തള്ളിക്കളഞ്ഞു.

ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് അന്താരാഷ്ട്ര ജേണലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിപ സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവച്ചുവെന്ന് പരോക്ഷമായി പറയുന്നതാണ് റിപ്പോര്‍ട്ട്. നിപ മൂലം മരിച്ച ആദ്യ ആരോഗ്യ വകുപ്പ് ജീവനക്കാരി സുധയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സുധ നിപ ബാധിത ആയിരുന്നില്ലെന്നാണ് സഭയില്‍ ആരോഗ്യമന്ത്രി നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാകുന്നത്. മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങളോടെയാണ് സുധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മതിയായ ചികിത്സ നല്‍കിയിരുന്നില്ലെന്നും വിശദീകരിക്കുന്നു. നിപ മരണം, രോഗബാധിതരുടെ എണ്ണം എന്നിവ സംബന്ധിച്ച വിദഗ്ധ സംഘത്തിന്റെ കണക്കും തെറ്റാണെന്നാണ് മന്ത്രി പറയുന്നു.

രോഗം സ്ഥിരീകരിച്ച 18 പേരില്‍ 16 പേര്‍ മരിച്ചെന്നും 2 പേര്‍ രക്ഷപ്പെട്ടെന്നും സഭയില്‍ സമര്‍പ്പിച്ച രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം 23 പേരില്‍ രോഗം സ്ഥിരീകരിച്ചുവെന്നും 21 പേര്‍ മരിച്ചുവെന്നുമാണ് അന്താരാഷ്ട്ര ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്താരാഷ്ട്ര ജേണല്‍ പുറത്തുവന്നതിന് ശേഷം നിപ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ മന്ത്രി ഒരിക്കല്‍ കൂടി നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിപ്പ: നഴ്സ് ലിനിക്കും ഒരു ദിവസം മുന്‍പേ മരിച്ച സുധയുടെ കഥ പക്ഷേ, ആരുമറിഞ്ഞില്ല

ഞങ്ങളുടെ അജന്യമോള്‍ ജീവിതത്തിലേക്ക്; നിപ ബാധിച്ച നഴ്‌സിങ്ങ് വിദ്യാര്‍ഥിനിയുടെ നിലമെച്ചപ്പെടുന്നു

ദുഷ്ടത മാത്രം കാണുന്ന കണ്ണുകളുണ്ട്, അവരോടാണ്; ഇവരുടെ ജീവിതം വാട്‌സ്ആപ്പിലല്ല, യഥാര്‍ത്ഥ രോഗിയോടൊപ്പം; നിപ ബാധിതരെ ചികിത്സിക്കുന്നവരെക്കുറിച്ച് തന്നെ തന്നെ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍