ന്യൂസ് അപ്ഡേറ്റ്സ്

‘മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക’; തന്റെ വാക്കുകളല്ലെന്ന് സുനില്‍ പി ഇളയിടം

സംഘപരിവാര്‍ ഭീഷണി പുതിയതല്ല, അതു തന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ലെന്നും സുനില്‍ പി ഇളയിടം

പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടത്തിനെതിരെ ആര്‍എസ്എസ് അനുകൂല ഫെയ്‌സ്ബുക്ക് പേജുകളില്‍ നിന്നും വധഭീഷണി ഉയര്‍ന്നതിനു പിന്നാലെ സുനില്‍ പി ഇളയിടത്തിന്റെതായി എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാചകമായിരുന്നു’ ‘മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക’ എന്നത്. എന്നാല്‍ ഇത് തന്റെ വാക്കുകള്‍ അല്ലെന്ന് വ്യക്തമാക്കി അദ്ദേഹം വ്യക്തമാക്കുന്നു. ഇത്തരം അതിശക്തി നിറഞ്ഞ വാക്കുകള്‍ എന്റെ പ്രകൃതത്തിന്റെ ഭാഗമേയല്ല. അത് ഒഴിവാക്കണം എന്നാണ് സുനില്‍ പി ഇളയിടം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സംഘപരിവാര്‍ ഭീഷണി പുതിയതല്ലെന്നും അതു തന്നെ ഒട്ടും ഭയപ്പെടുത്തില്ലെന്നും സുനില്‍ പി ഇളയിടം വ്യക്തമാക്കുന്നുണ്ട്.

സുനില്‍ പി ഇളയിടത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

പ്രിയ സുഹൃത്തുക്കളെ,

‘മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക ‘
ഇങ്ങനെ ഒരു വാക്യം എന്റെ പേരില്‍ പലരും പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നതു കണ്ടു. അത് എന്റെ വാക്കുകളല്ല. എങ്ങനെനെയോ പ്രചരിച്ചു തുടങ്ങിയതാണ്. അത്തരം അതിശക്തി നിറഞ്ഞ വാക്കുകള്‍ എന്റെ പ്രകൃതത്തിന്റെ ഭാഗമേയല്ല. അത് ഒഴിവാക്കണം എന്ന് പ്രിയ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

സംഘപരിവാര്‍ ഭീഷണി പുതിയതല്ല. അതെന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല.
ഭയപ്പെടുത്തുകയുമില്ല.
അത് ഞാന്‍ അതിധീരനായതു കൊണ്ടല്ല.
അവര്‍ക്കെതിരായ സമരത്തിന്റെ അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉള്ള ഉറച്ച ബോധ്യം കൊണ്ടു മാത്രം. മൈത്രിയും കരുണയും കൊണ്ട് കെട്ടിപ്പടുക്കേണ്ടതാണ് ലോകം എന്ന ഉത്തമ ബോധ്യം കൊണ്ടു മാത്രം.

പിന്തുണ അറിയിക്കുകയും വിളിക്കുകയും ചെയ്ത എല്ലാവരോടും നിറയെ സ്‌നേഹം.

വിശദമായി പിന്നീട് എഴുതാം

എല്ലാവരോടും നിറയെ സ്‌നേഹം

“ഗാന്ധിയെ കൊന്ന ഒരു പാരമ്പര്യത്തിന് സുനില്‍ പി ഇളയിടത്തെ ഇല്ലാതാക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല; ഇതുകൊണ്ടൊന്നും ഭയപ്പെടില്ല”-അഭിമുഖം


പൊളിറ്റിക്കല്‍ ഹിന്ദുത്വം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചരിത്രപരമായി തെറ്റാണെന്നും പൊളിറ്റിക്കല്‍ ഇസ്ലാമിസം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രധാനമാണെന്നും സുനില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഭീഷണി പ്രചരിപ്പിക്കുന്നത്. ആര്‍എസ്എസ് അനുകൂല പേജായ സുദര്‍ശനത്തില്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഭീഷണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീ വിഷ്ണു എന്ന പ്രൊഫൈലില്‍ ഈ ഭീഷണി സന്ദേശം ഇപ്പോഴും പേജിലുണ്ട്. സുനില്‍ പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞ് കൊല്ലണമെന്നാണ് ഭീഷണി. പോസ്റ്റിന് താഴെ കമന്റുകളായും ധാരാളം പേര്‍ ഭീഷണിയും തെറിയഭിഷേകവും ഉയര്‍ത്തുന്നുണ്ട്.

“ഗാന്ധിയെ കൊന്ന ഒരു പാരമ്പര്യത്തിന് സുനില്‍ പി ഇളയിടത്തെ ഇല്ലാതാക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല; ഇതുകൊണ്ടൊന്നും ഭയപ്പെടില്ല”-അഭിമുഖം

‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം’: സുനില്‍ പി ഇളയിടത്തിന് വധഭീഷണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍