ന്യൂസ് അപ്ഡേറ്റ്സ്

മഹാത്മാ ഗാന്ധിയുടെ കൊലപാതകം: പുനരന്വേഷണം വേണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

വികാരം കൊണ്ട് നേരിടേണ്ട വിഷയമല്ല ഇതെന്നും നിയമവഷങ്ങളാണ് ഇവിടെ പരിശോധിക്കേണ്ടതെന്നും കോടതി

മഹാത്മാ ഗാന്ധി വധക്കേസ് പുനരന്വേഷിക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രിംകോടതി തള്ളി. മുംബൈ ആസ്ഥാനമാക്കിയുള്ള അഭിനവ് ഭാരതിന്റെ പങ്കജ് ഫദ്‌നിസ് നല്‍കിയ ഹര്‍ജിയാണ് എസ്എ ബോബ്ദെ, എല്‍ നാഗേശ്വര റാവുവും ഉള്‍പ്പെട്ട ബഞ്ച് തള്ളിയത്.

മാര്‍ച്ച് ആറിന് വാദംകേട്ട ശേഷമാണ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. വികാരം കൊണ്ട് നേരിടേണ്ട വിഷയമല്ല ഇതെന്നും നിയമവഷങ്ങളാണ് ഇവിടെ പരിശോധിക്കേണ്ടതെന്നും കോടതി വിലയിരുത്തി. അക്കാദമിക് ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് പക്ഷെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഒരു സംഭവത്തിലെ കേസ് വീണ്ടും തുറക്കാന്‍ അത് മാത്രം പോര. മൂന്ന് ബുള്ളറ്റ് തിയറിയെയാണ് ഹര്‍ജി വിവിധ കോടതികളില്‍ ചോദ്യം ചെയ്തത്. ഗാന്ധി വധത്തില്‍ നാഥുറാം വിനായക് ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ഗാന്ധി വധത്തില്‍ നാല് ബുള്ളറ്റുകള്‍ ഉപയോഗിക്കപ്പെട്ടുവെന്നും ഗോഡ്‌സെ അല്ലാതെ മറ്റാരെങ്കിലുമാകും നാലാമത്തെ ബുള്ളറ്റ് ഉതിര്‍ത്തതെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. 1969ല്‍ വിനായക് ദാമോദര്‍ ഗോഡ്‌സെയ്‌ക്കെതിരെയുള്ള കപുര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ഫട്‌നിസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മറാത്ത സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് ഹര്‍ജിക്കാരന്റെ നിരീക്ഷണം.

അതേസമയം ഗോഡ്‌സെയും ആപ്‌തെയും മറാത്ത സമൂഹത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. മഹാരാഷ്ട്രക്കാരായതു കൊണ്ട് മാത്രം അവര്‍ മഹാരാഷ്ട്ര സംസ്ഥാനത്തെ പ്രതിനീധികരിക്കുന്നുവെന്ന് പറയാനാകില്ല. ഇരുവരുടെയും ചിന്താഗതികള്‍ എല്ലാ മറാത്തക്കാരുടേതുമല്ലെന്നും കോടതി നിരീക്ഷിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍