UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന് അനുകൂലമായി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് റാവലിന്റെ അസൗകര്യം മുന്‍നിര്‍ത്തി കേസ് മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് അനുകൂലമായി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്താനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാര്‍ പിന്താങ്ങുകയായിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് റാവലിന്റെ അസൗകര്യം മുന്‍നിര്‍ത്തി കേസ് മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെ കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ ബഞ്ച് അടുത്തമാസം ഒന്നാം തിയതിലേക്ക് മാറ്റി. വെള്ളായാഴ്ച എറണാകുളത്തെ വിചാരണക്കോടതി പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനിരിക്കെയാണ് നടപടി.

കേസിലെ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രിംകോടതിയെ സമര്‍പ്പിച്ചത്. പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ദിലീപിന്റെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍