UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം: ഒരു മുന്‍സൈനികനെ വധിച്ചു

ഒരുസംഘം ഭീകരര്‍ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. ഒരു സംഘം ഭീകരര്‍ മുന്‍ സൈനികനെ വെടിവച്ചു കൊന്നു. പുല്‍വാമ സ്വദേശിയായ ആഷിഖ് അഹമ്മദ്(25) ആണ് കൊല്ലപ്പെട്ടത്. ആഷിഖിന്റെ വീടിന്റെ തൊട്ടടുത്ത് വച്ചായിരുന്നു ആക്രമണം.

പുല്‍വാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖിന്റെ വീട്. ഒരുസംഘം ഭീകരര്‍ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന്റെ വിവരം കിട്ടിയ ഉടന്‍ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. കരസേനയും ജമ്മു കാശ്മീര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍