TopTop
Begin typing your search above and press return to search.

കിണറ്റില്‍ വീണ മോഷ്ടാവിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ആംബുലന്‍സുമായെത്തി, നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

കിണറ്റില്‍ വീണ മോഷ്ടാവിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ആംബുലന്‍സുമായെത്തി, നാട്ടുകാര്‍ കൈയ്യോടെ പിടികൂടി
കിണറ്റില്‍ വീണ മോഷ്ടാവിനെ രക്ഷിക്കാന്‍ ആംബുലസുമായി സുഹൃത്തുക്കളെത്തി, നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു. പമ്പ്‌സെറ്റ് മോഷ്ടിക്കാന്‍ കിണറ്റിലിറങ്ങവെ കാല് വഴുതി കിണറ്റില്‍വീണ രാമനാട്ടുകര പാറമ്മല്‍ അഴിഞ്ഞിലം മുള്ളന്‍പറമ്പത്ത് സുജിത്താണ് പിടിയിലായത്.

കിണറ്റിലിറങ്ങി പമ്പ് സെറ്റിന്റെ പൈപ്പ് മുറിച്ച് തിരികെ കയറവെ കാല് വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അതിനിടയില്‍ സുഹൃത്തുക്കളെ വിളിച്ചു.

ആബുലന്‍സ് വിളിച്ചാണ് 3 സുഹൃത്തുക്കള്‍ എത്തിയത്. ആംബുലന്‍സ് ഡ്രൈവര്‍ നാട്ടുകാരോട് അപകടസ്ഥലം അന്വേഷിച്ചതോടെ ഇവരും രക്ഷാപ്രവര്‍ത്തനത്തില്‍ ചേര്‍ന്നു. അവശനിലയിലായിരുന്നു സുജിത്തിനെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. പിന്നീടാണ് മോഷണശ്രമമാണിതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്.

സുഹൃത്തിനൊപ്പം മദ്യപിക്കുമ്പോള്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് സുഹൃത്ത് തന്നെ കിണറ്റില്‍ തള്ളിയിട്ടെന്നാണ് സുജിത്ത് നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ഇത് പൊളിഞ്ഞതോടെ കൂട്ടുപ്രതി ഷാജിയെക്കൂടി പിടിക്കണമെന്നായി ആവശ്യം. 20,000രൂപ വിലയുള്ള പമ്പ് സെറ്റ് മോഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.

Next Story

Related Stories