ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സന്നിധാനത്ത് പുലിയിറങ്ങി: കാട്ടുപന്നിയെ ആക്രമിച്ചു

കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട് ദേവസ്വം ബോര്‍ഡ് ഗാര്‍ഡുകള്‍ പരിശോധന നടത്തിയപ്പോഴാണ് പുലിയെ കണ്ടത്‌

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ കോടതി ഉത്തരവിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ ശബരിമല സന്നിധാനത്ത് പുലിയിറങ്ങി. ഇന്നലെ രാത്രി 9.30 ഓടെ മാളികപ്പുറം ക്ഷേത്രത്തിന്റെ പടിക്കെട്ടിന് സമീപത്താണ് പുലിയെ കണ്ടത്. കാട്ടുപന്നികളുടെ അലര്‍ച്ച കേട്ടാണ് ദേവസ്വം ഗാര്‍ഡുകള്‍ ഇവിടെ എത്തിയത്.

എന്നാല്‍ കാട്ടുപന്നിയെ കടിച്ചു വലിക്കുന്ന പുലിയെയാണ് അവര്‍ കണ്ടത്. ഉടന്‍ വനപാലകരെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ രാത്രി വനപാലകര്‍ക്ക് നടപടിയൊന്നുമെടുക്കാനായില്ല. ഏറെ വൈകിയതിനാല്‍ ഗാര്‍ഡുകളും പടിക്കെട്ടിന് താഴേക്ക് പോയില്ല. രാവിലെ ചെവി മുതല്‍ വയറ് വരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. ഇതിനെ പിന്നീട് പാണ്ടിത്താവളത്തിലെ ഇന്‍സിനറേറ്ററിന്റെ സമീപത്തേക്ക് മാറ്റി.

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍