TopTop

ഇന്നും അനുനയ ചര്‍ച്ച നടന്നില്ല; ജോസഫ്-ജോസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കോണ്‍ഗ്രസ്

ഇന്നും അനുനയ ചര്‍ച്ച നടന്നില്ല; ജോസഫ്-ജോസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കോണ്‍ഗ്രസ്
പാലായില്‍ പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പി ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കോണ്‍ഗ്രസ്. കോട്ടയത്ത് ഇന്ന് നിശ്ചയിച്ചിരുന്ന അനുനയ ചര്‍ച്ചയും നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്ന് നാളത്തേക്ക് മാറ്റി.

യോഗം തുടരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് അസൗകര്യം പറഞ്ഞ് നേതാക്കള്‍ രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പാലായില്‍ പ്രതികൂലമാകുമെന്ന തിരിച്ചറിവിലാണ് സമവായ ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തത്. ആദ്യഘട്ട ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടില്ലെങ്കിലും സമവായ ശ്രമങ്ങള്‍ തുടരുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

ജോസ് വിഭാഗവുമായി എതിര്‍പ്പുകളുണ്ടെങ്കിലും കോണ്‍ഗ്രസ് മുന്‍കയ്യെടുത്തുള്ള ചര്‍ച്ചകളോട് സഹകരിക്കുമെന്നാണ് ജോസഫ് പറയുന്നതും. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള കടമ യുഡിഎഫിനാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്.

also read:ഹെയ്ദി സാദിയ ജീവിതം പറയുന്നു: അംഗീകരിക്കാത്ത ഇടങ്ങളിൽ ഇനി സ്ത്രീയായി കയറി ചെല്ലും

Next Story

Related Stories