ട്രെന്‍ഡിങ്ങ്

കന്യാസ്ത്രീകള്‍ക്ക് മഠത്തില്‍ തുടരാമെന്ന് ജലന്ധര്‍ ബിഷപ്പ്, നടക്കില്ലെന്ന് പിആര്‍ഒ അച്ചന്‍

സ്ഥലംമാറ്റം സംബന്ധിച്ച് ബിഷപ്പിന്റെ ഉത്തരവിനാണ് പ്രാധാന്യമെന്ന് സി. അനുപമ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന് സ്ഥലം മാറ്റിയ കന്യാസ്ത്രികള്‍ക്കെതിരായ നടപടി ജലന്ധര്‍ അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് മരവിപ്പിച്ചു. ഫ്രാങ്കോക്കെതിരായ ലൈംഗിക പീഡനക്കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇവര്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തന്നെ ഇവര്‍ക്ക് തുടരാം.

അനുമതിയില്ലാതെ ഇനി ഒരു ഉത്തരവും ഇവര്‍ക്കെതിരെ പുറപ്പെടുവിക്കരുതെന്ന് മദര്‍ ജനറാളിനും നിര്‍ദ്ദേശം നല്‍കി. അതേസമയം കന്യാസ്ത്രികളെ സ്ഥലം മാറ്റിയിട്ടില്ലെന്നും മാതൃമഠത്തിലേക്ക് തിരികെ വിളിക്കുകയായിരുന്നുവെന്നുമാണ് ജലന്ധര്‍ രൂപത പിആര്‍ഒ ഫാ. പീറ്റര്‍ കാവുംപുറം പറഞ്ഞത്. മാതൃമഠങ്ങളില്‍ നിന്നും അനുമതിയില്ലാതെയാണ് ഇവര്‍ പോയത്. ഇവരെ തിരികെ വിളിക്കുകയെന്നത് മദര്‍ ജനറാളിന്റെ ഉത്തരവാദിത്വമാണ്. സന്യാസി മഠത്തിന്റെ കാര്യത്തില്‍ ബിഷപ്പ് ഇടപെടാറില്ലെന്നും മദര്‍ ജനറാളിനാണ് പൂര്‍ണ ഉത്തരവാദിത്വമെന്നും ഫാ. പീറ്റര്‍ കാവുംപുറം കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്ഥലംമാറ്റം സംബന്ധിച്ച് ബിഷപ്പിന്റെ ഉത്തരവിനാണ് പ്രാധാന്യമെന്ന് സി. അനുപമ പ്രതികരിച്ചു. അതിന് മുകളില്‍ ഉത്തരവിറക്കാന്‍ ഒരു പിആര്‍ഒയ്ക്കും അനുമതിയില്ല. ബിഷപ്പ് ഫ്രാങ്കോയാണ് ഇതിനെല്ലാം പിന്നിലെന്നും കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തില്‍ നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും സി. അനുപമ കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് ഔര്‍ സിസ്റ്റേഴ്‌സ്(എസ്ഒഎസ്) സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ കോട്ടയത്ത് ചേരുന്നതിന് മുമ്പാണ് ബിഷപ്പിന്റെ ഉത്തരവെത്തിയത്. സി. അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റര്‍ ആല്‍ഫിയെ ജാര്‍ഖണ്ഡിലേക്കും മാറ്റിയാണ് മദര്‍ ജനറാള്‍ നേരത്തെ ഉത്തരവിറക്കിയത്. സിസ്റ്റര്‍ നീന ജോസ്, ജോസഫിന്‍ എന്നിവരോടും വേറെ മഠങ്ങളിലേക്ക് മാറ്റിയിരുന്നു.

Also Read: മരണത്തെ ഞങ്ങള്‍ ഭയക്കുന്നില്ല, പക്ഷേ, ഞങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നവര്‍ ഞാനും എന്റെ മകളും ചെയ്ത തെറ്റെന്താണെന്നു പറയണം; സി. അനുപമയുടെ പിതാവിന്റെ വാക്കുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍