TopTop
Begin typing your search above and press return to search.

കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ട്രാന്‍സ്ജന്‍ഡറിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ട്രാന്‍സ്ജന്‍ഡറിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ട്രാന്‍സ്ജന്‍ഡറിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ടു. കണ്ണൂര്‍ സ്വദേശി ശാലുവാണ് മരിച്ചത്. സ്റ്റാന്‍ഡിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കണ്ട പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നഗരത്തിലെ ഇടുങ്ങിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ പതിവായി ഒത്തുകൂടുന്ന സ്ഥലമാണ് ഇത്. ശാലുവിന്റെ കഴുത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ പാടുകളുണ്ട്.

തനിക്ക് നേരെ അക്രമമുണ്ടാകുമെന്ന് ശാലു നേരത്തെ തന്നെ സുഹൃത്തുക്കളോട് ആശങ്കപ്പെട്ടിരുന്നു.

Next Story

Related Stories