TopTop
Begin typing your search above and press return to search.

എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടിയും റീത്തും: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടിയും റീത്തും: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി ഉയര്‍ത്തുകയും റീത്ത് വയ്ക്കുകയും ചെയ്ത കരയോഗ അംഗങ്ങള്‍ കൂടിയായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ആലപ്പുഴ നൂറനാട് കുടശ്ശനാട് എന്‍എസ്എസ് കരയോഗമന്ദിരത്തിലെ കൊടിമരത്തിലും എന്‍എസ്എസ് ഹൈസ്‌കൂളിലെ കൊടിമരത്തിലുമാണ് കരിങ്കൊടി ഉയര്‍ത്തിയത്. കൂടാതെ രണ്ടിടത്തും റീത്ത് വയ്ക്കുകയും ചെയ്തു.

കരയോഗ അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. കരയോഗത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് വ്യക്തമാക്കി. സമീപത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. കൂടാതെ ഇവര്‍ റീത്ത് വാങ്ങിയ കടയിലെ ജീവനക്കാരുടെ മൊഴിയും നാട്ടുകാരുടെ മൊഴിയും നിര്‍ണ്ണായകമായി.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് കൈക്കൊണ്ട നിലപാടില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ ചെയ്ത കൃത്യമാണ് ഇതെന്നാണ് എന്‍എസ്എസ് ഇത്രയും നാള്‍ ആരോപിച്ചിരുന്നത്. അതിനാല്‍ തന്നെ പ്രതികള്‍ പിടിയിലായതോടെ എന്‍എസ്എസ് പ്രതിരോധത്തിലായിരിക്കുകയാണ്. റീത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് എഴുതിയിരുന്നത്. നേരത്തെ തിരുവനന്തപുരത്തും കോട്ടയത്തും എന്‍എസ്എസ് കരയോഗങ്ങള്‍ക്ക് നേരെ സമാനമായ ആക്രമണമുണ്ടായിട്ടുണ്ട്. പിന്നില്‍ ആരാണെന്ന് തങ്ങള്‍ക്കറിയാമെന്നാണ് ഈ സമയങ്ങളിലെല്ലാം എന്‍എസ്എസ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.

https://www.azhimukham.com/trending-arrogance-of-sukumaran-nair-who-speaks-about-pinarayi-vijayans-ignorance/

Next Story

Related Stories