ന്യൂസ് അപ്ഡേറ്റ്സ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കം രണ്ട് പേരെ വധിച്ചു: ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ പ്രതികാരം

ആക്രമണത്തിന് ശേഷം പുല്‍വാമയിലെ തന്നെ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെയാണ് വധിച്ചത്‌

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ പ്രതികാരം. പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ജെയ്ഷെ മുഹമ്മദിന്റെ രണ്ട് കമാന്‍ഡര്‍മാരെയാണ് ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ആക്രമണത്തിന് ശേഷം പുല്‍വാമയിലെ തന്നെ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന കമ്രാന്‍, ഗാസി എന്നീ ഭീകരരെ പുലര്‍ച്ചെ മുതല്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് വധിച്ചത്. ഇതില്‍ കമ്രാന്‍ ആണ് ബോംബ് നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്.

രണ്ട് ഭീകരര്‍ മാത്രമാണ് ഈ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നതെന്നാണ് നിഗമനം. അതിനാല്‍ തന്നെ സൈന്യം തെരച്ചില്‍ അവസാനിപ്പിച്ചു. ചാവേര്‍ ബോംബായി മാറിയ ആദില്‍ അഹമ്മദിന് വാഹനത്തിനുള്ളില്‍ സ്‌ഫോടന സാമഗ്രികള്‍ നിറയ്ക്കാന്‍ സഹായിച്ചത് ഇവരാണ്. രാവിലെ ആരംഭിച്ച ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു. മൂന്ന് ദിവസം മുമ്പ് സിഐര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് ഏറ്റുമുട്ടല്‍.

മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം കെട്ടിടം വളഞ്ഞത്. ഇതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് രഹസ്യ വിവരം ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍