ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ട്: ബിജെപി എംപി

മുമ്പ് പ്രളയമുണ്ടായപ്പോള്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണം ഉപയോഗിച്ച് കേരളത്തിന്റെ പുനര്‍നിര്‍മാണം നടത്തണമെന്ന് ഉദിത് രാജ് ആവശ്യപ്പെട്ടിരുന്നു

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി ഉദിത് രാജ്. സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് പുരുഷന്മാര്‍ ജനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സതിയും സ്ത്രീധനവും അടക്കമുള്ള ആചാരങ്ങള്‍ ഇവിടെയുണ്ടായിരുന്നെന്നും അത്തരം ആചാരങ്ങളും ഉയര്‍ത്തിപ്പിടിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

മുമ്പ് പ്രളയമുണ്ടായപ്പോള്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണം ഉപയോഗിച്ച് കേരളത്തിന്റെ പുനര്‍നിര്‍മാണം നടത്തണമെന്ന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയെ പ്രതിനിധീകരിക്കുന്ന ഉദിത് രാജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളായ പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ സ്വര്‍ണത്തിന്റെ മൂല്യം ഒരു ലക്ഷം കോടിയിലധികം വരും. ഇത് പുതിയൊരു കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുത്തണം. ജനങ്ങള്‍ മരിക്കുകയും കരയുകയും ചെയ്യുമ്പോള്‍ ഈ സ്വത്ത് കൊണ്ട് എന്താണ് പ്രയോജനമെന്നാണ് ഉദിത് രാജ് അന്ന് ട്വീറ്റ് ചെയ്തത്.

Also Read: ചരിത്രമെഴുതി കേരളം; വനിതാ മതിലിന് പിന്നാലെ ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികള്‍

Also Read: ശബരിമല Live: നാളെ ശബരിമല കര്‍മ സമിതി ഹര്‍ത്താല്‍, പിണറായി വിജയനെ രാജി വയ്പിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍