ന്യൂസ് അപ്ഡേറ്റ്സ്

കാവ്യാ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാനില്ല

Print Friendly, PDF & Email

കൊച്ചിയിലെ വില്ലയിലെത്തിയെന്ന് നേരത്തെ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു

A A A

Print Friendly, PDF & Email

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാനില്ല. കൊച്ചിയിലെ വില്ലയിലെ രജിസ്റ്റര്‍ ആണ് കാണാതായത്.

നടി ആക്രമിക്കപ്പെട്ടതു മുതലുള്ള ദിവസങ്ങളിലെ രജിസ്റ്റര്‍ ആണ് കാണാതായത്. കൊച്ചിയിലെ വില്ലയിലെത്തിയെന്ന് നേരത്തെ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. തെളിവ് നശിപ്പിക്കാനായി ഇതും നശിപ്പിച്ചെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം മഴവെള്ളം വീണ് നശിച്ചതാണെന്നാണ് സുരക്ഷ ജീവനക്കാരന്റെ വിശദീകരണം. ദിലീപിന്റെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേസിലെ നിര്‍ണായക തെളിവായേക്കാവുന്ന രജിസ്റ്റര്‍ കാണാതായിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍