TopTop
Begin typing your search above and press return to search.

ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍: ശശികലയ്ക്ക് പരോള്‍ ലഭിച്ചേക്കുമെന്ന് സൂചന

ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍: ശശികലയ്ക്ക് പരോള്‍ ലഭിച്ചേക്കുമെന്ന് സൂചന
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി കെ ശശികലയ്ക്ക് പരോള്‍ ലഭിക്കാന്‍ സാധ്യത. ഭര്‍ത്താവ് എം നടരാജന്റെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നാണ് ഇത്. നടരാജന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട സാഹചര്യത്തിലാണ് പരോളിന് സാധ്യതയേറിയത്.

ചെന്നൈയിലെ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിലാണ് 74കാരനായ നടരാജന്‍ കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരിക്കുന്നത്. ഇദ്ദേഹത്തിന് ചികിത്സിച്ച് ഭേദമാക്കാനാകാത്ത കരള്‍ വീക്കമാണെന്നും കഴിഞ്ഞ ഒമ്പത് മാസമായി ഇതിനുള്ള ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ കരള്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന് അടിയന്തരമായി കരള്‍, കിഡ്‌നി മാറ്റ ശസ്ത്രക്രിയകള്‍ നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കരള്‍, കിഡ്‌നി എന്നിവ തകരാറിലായ നടരാജന് ശ്വാസകോശ ചുരുക്കവും ബാധിച്ചിട്ടുണ്ടെന്നും നില ഗുരുതരമായി തന്നെ തുടരുകയാണെന്നുമാണ് പറയുന്നത്. ഡയാലിസിസും മറ്റ് ചികിത്സകളും തുടരുന്ന നടരാജന് വെന്റിലേറ്ററിന്റെ സഹായത്തോടെയേ ഇപ്പോള്‍ ജീവിക്കാനാകൂ. ലിവര്‍, കിഡ്‌നി എന്നിവ മാറ്റിവയ്ക്കാനായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രൊഫ. മൊഹമ്മദ് റെലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇദ്ദേഹത്തെ ചികിത്സിക്കുന്നത്. ആശുപത്രി കരള്‍ വിഭാഗം മേധാവി ഡോ. കെ ഇളങ്കുമാരനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.


Next Story

Related Stories