ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനില്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ട അഫ്രസൂളിന്റെ കുടുംബത്തിന് ബംഗാള്‍ സര്‍ക്കാരിന്റെ ധനസഹായവും ജോലിയും

കത്തിച്ചു കൊല്ലുന്നതിന്റെയും എല്ലാ ലൗവ് ജിഹാദികള്‍ക്കും ഇതൊരു പാഠമായിരിക്കട്ടെയെന്ന് കൊലയാളി വിളിച്ചുപറയുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു

രാജസ്ഥാനില്‍ കത്തിച്ച് കൊലപ്പെടുത്തിയ ബംഗാള്‍ സ്വദേശിയുടെ കുടുംബത്തിന് അടിയന്തര സഹായമായി മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മമത ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ബംഗാള്‍ സ്വദേശിയായ അഫ്രാജുല്‍ ഖാന്‍ രാജസ്ഥാനില്‍ ചുട്ടുകൊല്ലപ്പെട്ടത്. കത്തിച്ചു കൊല്ലുന്നതിന്റെയും എല്ലാ ‘ലൗവ് ജിഹാദി’കള്‍ക്കും ഇതൊരു പാഠമായിരിക്കട്ടെയെന്ന് കൊലയാളി വിളിച്ചുപറയുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. രാജ്യവ്യാപകമായി ഈ സംഭവത്തിനെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിയെ കേസില്‍ ഒരാള്‍ അറസ്റ്റിലായി. കൊലയാളിയുടെ അനന്തരവനാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

‘രാജസ്ഥാനിലുണ്ടായത് വളരെ ദുഃഖകരമായ സംഭവമാണ്. നമ്മുടെ സംസ്ഥാനത്തെ മല്‍ദ സ്വദേശിയായ അഫ്‌റജുല്‍ ഖാന്‍ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ചെറിയൊരു സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ കുടുംബത്തിലെ യോഗ്യരായ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറ്റ് സഹായങ്ങളും നല്‍കും. കുടുംബത്തെ സന്ദര്‍ശിക്കാന്‍ മന്ത്രിമാരുടെയും എംപിമാരുടെയും ഒരു സംഘത്തെ ഞാന്‍ അവിടേയ്ക്ക് അയച്ചിട്ടുണ്ട്’. മമതയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ലൗവ് ജിഹാദ് അല്ല, ഇസ്ലാം വിരോധം; അഫ്‌റസുള്ളിനെ ചുട്ടുകൊല്ലുന്നത് ചിത്രീകരിച്ചത് 14 കാരന്‍, കൊലയാളി മനോരോഗിയാണെന്നു കുടുംബം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍