TopTop
Begin typing your search above and press return to search.

കൂട്ട ബലാത്സംഗം; 20കാരി പരാതി നല്‍കാന്‍ എത്തിയത് നാലു മാസം പ്രായമുള്ള ഭ്രൂണം സഞ്ചിയിലാക്കി

കൂട്ട ബലാത്സംഗം; 20കാരി പരാതി നല്‍കാന്‍ എത്തിയത് നാലു മാസം പ്രായമുള്ള ഭ്രൂണം സഞ്ചിയിലാക്കി
കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും നിര്‍ബന്ധപൂര്‍വം ഗര്‍ഭം അലസിപ്പിക്കലിന് വിധേയയാകേണ്ടിയും വന്ന 20 വയസുള്ള യുവതി പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത് നാലുമാസം പ്രായമുള്ള ഭ്രൂണം ഒരു സഞ്ചിയിലാക്കി. മധ്യപ്രദേശിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. സത്‌നയിലെ പൊലീസ് സൂപ്രണ്ടിന്റെ ഓഫിസിലാണ് യുവതി പരാതി നല്‍കാന്‍ എത്തിയത്.

മാസങ്ങള്‍ക്ക് മുമ്പ് താന്‍ നാലുപേരാല്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് യുവതി പറയുന്നത്. താന്‍ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധപൂര്‍വം ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. തന്നെ പീഡിപ്പിച്ച നീരജ് പാണ്ഡെ, ധീരജ് പാണ്ഡെ, പപ്രേം കുമാര്‍, രാജ് കുമാര്‍ എന്നിവര്‍ക്കും നിര്‍ബന്ധപൂര്‍വം തന്നെ ഗര്‍ഭം അലസിപ്പിക്കലിനു വിധേയയാക്കിയ നഴ്‌സ് സപ്‌നയ്ക്കുമെതിരേയുമാണ് പരാതി. നടന്ന സംഭവങ്ങള്‍ പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ടെന്ന് സത്‌ന പൊലീസ് സൂപ്രണ്ട് വി ഡി പാണ്ഡെ മാധ്യമങ്ങളെ അറിയിച്ചു. പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യാതൊരു കാരണവശാലും പ്രതികളായവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പാണ്ഡെ പറഞ്ഞു.

Next Story

Related Stories