Top

കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം

കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം
ശബരിമല നട അടച്ചിടാന്‍ അവകാശമുണ്ടെന്ന് പന്തളം രാജകുടുംബം. കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാന്‍ അധികാരം ഉണ്ടെന്നാണ് കൊട്ടാരം പ്രതിനിധിയായ ശശികുമാര വര്‍മ പറയുന്നത്‌.  ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് പഴയ ഉടമ്പടി പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ദര്‍ശനത്തിനായി എത്തിയിരിക്കുന്ന സ്ത്രീകള്‍ വിശ്വാസികള്‍ അല്ലെന്നും വേണ്ടി വന്നാല്‍ ഇതിനെതിരെ പ്രതിഷേധിക്കുമെന്നും ശശികുമാര വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ശബരിമല ദര്‍ശനത്തിനായി ഇന്ന് നാല് സ്ത്രീകളാണ് ആന്ധ്രയില്‍ നിന്നെത്തിയത്. സന്നിധാനത്ത് എത്തിയ സ്ത്രീകളെ പ്രതിഷേധക്കാര്‍ തടയുകയും അവര്‍ക്ക് പ്രായക്കുറവുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്ത് ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. അതേസമയം നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

https://www.azhimukham.com/blog-sabarimala-women-entry-dileep-permitted-in-sabarimala-where-women-including-manju-prohibited-writes-arun/

https://www.azhimukham.com/trending-bjp-rss-leader-tg-mohandas-talks-on-sabarimala-women-entry-in-reporter-channel/

Next Story

Related Stories