ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ സ്ത്രീപ്രവേശനം: സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

ക്ഷേത്രപ്രവേശന നിയമവകുപ്പുകളും പരിശോധന വിധേയമാക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശന ആവശ്യം സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് മുമ്പ് വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പരിശോധിക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കുന്നുണ്ടെന്ന പരാതി പരിഗണിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടോയെന്ന് പരിശോധിക്കും.

മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്നും ഈ ബെഞ്ച് പരിശോധിക്കും. ക്ഷേത്രപ്രവേശന നിയമവകുപ്പുകളും പരിശോധന വിധേയമാക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍