TopTop
Begin typing your search above and press return to search.

കസ്റ്റഡിയിലുള്ളവര്‍ ലിഗയെ കണ്ടിരുന്നു: വെളിപ്പെടുത്തലുമായി പ്രതിയെന്ന് സംശയിക്കുന്ന യോഗ പരിശീലകന്‍

കസ്റ്റഡിയിലുള്ളവര്‍ ലിഗയെ കണ്ടിരുന്നു: വെളിപ്പെടുത്തലുമായി പ്രതിയെന്ന് സംശയിക്കുന്ന യോഗ പരിശീലകന്‍
ലിഗ സ്‌ക്രോമേന്റെ കൊലപാതകവുമായി ലഹരിസംഘാംഗങ്ങള്‍ക്കുള്ള പങ്ക് വെളിപ്പെടുത്തി കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യോഗാ പരിശീലകന്‍ അനില്‍ കുമാര്‍. കസ്റ്റഡിയിലുള്ള നാല് പേരും മയക്കുമരുന്ന് സംഘാംഗങ്ങളാണെന്നും ഇവര്‍ ലിഗയെ കണ്ടിട്ടുണ്ടെന്നും അനില്‍ കുമാര്‍ മനോരമ ന്യൂസിനോടാണ് വെളിപ്പെടുത്തിയത്. ഇവര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണ് ഇവരുടെ താവളമാണ് മൃതദേഹം കണ്ടെത്തിയ കാട്.

ലിഗയുടെ കൊപാതകത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തയാളാണ് പറവിള സ്വദേശിയായ അനില്‍കുമാര്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ പോലീസ് ഇയാളെ വിട്ടയച്ചിരുന്നു. അതേസമയം ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.

ഇപ്പോള്‍ കസ്റ്റഡിയിലുള്ള നാല് പേരും സുഹൃത്തുക്കളാണെന്നും അവര്‍ ലിഗയെ നേരത്തെ കണ്ടിരുന്നതായും അനില്‍ കുമാര്‍ വെളിപ്പെടുത്തി. ലിഗയെ കാണാതായ ദിവസം താന്‍ തിരുവനന്തപുരത്ത് തന്നെയുണ്ടായിരുന്നെന്നും അനില്‍ കുമാര്‍ വെളിപ്പെടുത്തി. അതേസമയം പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഇയാളുടെ വാക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

Next Story

Related Stories