TopTop
Begin typing your search above and press return to search.

മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം: തിരുവനന്തപുരം ബോബന്‍ പ്ലാസ ഹോട്ടലില്‍ യുവാവ് കുത്തേറ്റ് മരിച്ചു

മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം: തിരുവനന്തപുരം ബോബന്‍ പ്ലാസ ഹോട്ടലില്‍ യുവാവ് കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം തമ്പാനൂരിലെ ബോബന്‍ പ്ലാസ ഹോട്ടലില്‍ കുത്തേറ്റ് യുവാവ് മരിച്ചു. പൂജപ്പുര സ്വദേശി ശ്രീനിവാസന്‍ ആണ് മരിച്ചത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ ഏഴരയോടെ ഹോട്ടലിലെത്തിയ ഇവര്‍ മുറിയെടുക്കുകയായിരുന്നു. മദ്യപാനത്തിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ശ്രീനിവാസനെ സുഹൃത്തുക്കള്‍ ബിയര്‍ കുപ്പി കൊണ്ട് കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.

ശ്രീനിവാസന്റെ നിലവിളികേട്ടാണ് ഹോട്ടല്‍ ജീവനക്കാര്‍ എത്തിയത്. തുടര്‍ന്ന് പോലീസെത്തി ഗിരീഷിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുത്തു.

also read:https:സുഭാഷ് ചന്ദ്രന്റേത് മോഹനന്‍ വൈദ്യരുടെ പ്രവൃത്തി; നോവലിന്റെ ആഖ്യാനത്തിന് ശാസ്ത്രത്തെ കൂട്ടുപിടിക്കരുതെന്ന് ഡോക്ടര്‍മാര്‍

Next Story

Related Stories