Top

കൊല്ലം തുളസിയില്‍നിന്ന് പണം തട്ടി; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

കൊല്ലം തുളസിയില്‍നിന്ന് പണം തട്ടി; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
നടന്‍ കൊല്ലം തുളസിയുടെ കൈയ്യില്‍നിന്നും ആറുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവമോര്‍ച്ച നേതാവ് പിടിയില്‍. തിരുവനന്തപുരം ജില്ല നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം തുളസിയ്ക്ക് നല്‍കാനുണ്ടായിരുന്ന ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ചെക്ക് നല്‍കുകയും എന്നാല്‍ ചെക്ക് മടങ്ങുകയുമായിരുന്നു. ഇതേതുടര്‍ന്ന് തുളസി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് പ്രതിയെ ജാമ്യത്തില്‍ വിട്ടു.

പണം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് കൊല്ലം തുളസി ബി.ജെ.പി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെന്നും പറയപ്പെടുന്നു. ഇതില്‍ നടപടിഉണ്ടാവാത്തതിനെ തുടര്‍ന്നാണ് തുളസി പൊലീസിനെ സമീപിച്ചത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളില്‍ സജീവമായി പങ്കെടുത്ത തുളസി ബി.ജെ.പി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കൊല്ലം ചവറയില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നയിച്ച ശബരിമല സംരക്ഷണജാഥയ്ക്ക് നല്‍കിയ സ്വീകരണചടങ്ങില്‍ കൊല്ലം തുളസി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. അതില്‍ തുളസിക്കുനേരെ പൊലീസ് കേസെടുത്തിരുന്നു.

എല്ലാമറിയാം, എന്നിട്ടും കാണികള്‍ എന്തുകൊണ്ട് ശ്വാസമടക്കിപിടിച്ച് വൈറസ് കാണുന്നു? മെയ്ക്കിംഗിലെ ആഷിക് അബു മാജിക്


Next Story

Related Stories