ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി മുന്‍ എംപി ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചന്ദന്‍ മിത്രയോടൊപ്പം നാല് കോണ്‍ഗ്രസ് എംഎല്‍എമാരും കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച മെഗാ റാലിയില്‍ വച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു – സമര്‍ മുഖര്‍ജി, അബു താഹിര്‍, സബീന യാസ്മിന്‍, അഖ്രുസ്മാന്‍ എന്നിവര്‍.

ബിജെപിയുടെ മുന്‍ രാജ്യസഭ എംപി ചന്ദന്‍ മിത്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസമാണ് ചന്ദന്‍ മിത്ര പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ബിജെപിയില്‍ നിന്ന് രാജി വച്ചത്. പാര്‍ട്ടിയെ നയിക്കുന്ന മോദി – അമിത് ഷാ കൂട്ടുകെട്ടിന്റെ പ്രവര്‍ത്തനങ്ങളിളും പാര്‍ട്ടി സ്വീകരിക്കുന്ന നയങ്ങളിലും തന്റെ അതൃപ്തി ചന്ദന്‍ മിത്ര വ്യക്തമാക്കി. 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ ഹൂഗ്ലിയില്‍ നിന്ന് മത്സരിച്ചെങ്കിലും കെട്ടി വച്ച പണം നഷ്ടപ്പെട്ടിരുന്നു.

മാധ്യമപ്രവര്‍ത്തകനായ ചന്ദന്‍ മിത്ര സ്റ്റേറ്റ്‌സ്മാനിലൂടെയാണ് പത്രപ്രവര്‍ത്തനത്തിലേയ്ക്ക് വരുന്നത്. നിലവില്‍ ഡല്‍ഹിയിലെ പയനിയര്‍ പത്രത്തിന്റെ എഡിറ്ററാണ്. ചന്ദന്‍ മിത്ര, ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയ്ക്ക് വേണ്ടി സജീവമായി പങ്കെടുത്തിരുന്നു. ചന്ദന്‍ മിത്രയോടൊപ്പം നാല് കോണ്‍ഗ്രസ് എംഎല്‍എമാരും കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച മെഗാ റാലിയില്‍ വച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു – സമര്‍ മുഖര്‍ജി, അബു താഹിര്‍, സബീന യാസ്മിന്‍, അഖ്രുസ്മാന്‍ എന്നിവര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍