TopTop
Begin typing your search above and press return to search.

സാമ്പത്തിക പ്രതിസന്ധി, മോദിയെ വിമര്‍ശിച്ച യശ്വന്ത് സിന്‍ഹയെ പിന്തുണച്ച് ശത്രുഘനന്‍ സിന്‍ഹയും രംഗത്ത്

സാമ്പത്തിക പ്രതിസന്ധി, മോദിയെ വിമര്‍ശിച്ച യശ്വന്ത് സിന്‍ഹയെ പിന്തുണച്ച് ശത്രുഘനന്‍ സിന്‍ഹയും രംഗത്ത്
മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹക്ക് പിന്തുണയുമായി ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയും ഘടകക്ഷി ശിവസേനയും രംഗത്ത്. സര്‍ക്കാറിന്‍റെ സാമ്പത്തിക നയത്തെകുറിച്ച് സിന്‍ഹ നടത്തിയ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിക്കാകുമോ എന്ന് ശിവസേന വെല്ലുവിളിച്ചു. സര്‍ക്കാര്‍ നയങ്ങള്‍ രാജ്യദ്രോഹമാണെന്നും പാര്‍ട്ടി പത്രമായ സാംനയില്‍ എഴുതിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി, എന്നീ കാര്യങ്ങളില്‍ യശ്വന്ത് സിന്‍ഹ നടത്തിയ വിമര്‍ശനം പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താല്‍പര്യമാണ്. സര്‍ക്കാറിന്റെ മുമ്പില്‍ ഒരു കണ്ണാടി വെച്ച് കാട്ടുകയായിരുന്നു അദ്ദേഹമെന്നും എംപിയും ബോളിവുഡ് താരവുമായ ശത്രുഘനന്‍ സിന്‍ഹ പറഞ്ഞു. മുന്‍ കേന്ദ്ര ധന മന്ത്രികൂടിയായ യശ്വന്ത് സിന്‍ഹയുടെ കാഴ്ചപ്പാടിനെ തളളിയ ബിജെപി നേതാക്കളുടെ നിലപാട് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. നമുക്കെല്ലാവര്‍ക്കും അറിയാം, ഇതിന്‍റെ പിന്നില്‍ വൃത്തികെട്ട എന്തൊക്കയോ ഉണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

Next Story

Related Stories