ഉര്‍ജിത് പട്ടേല്‍ ആര്‍ ബി ഐ പുതിയ ഗവര്‍ണ്ണര്‍

അഴിമുഖം പ്രതിനിധി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണ്ണറായി ഉര്‍ജിത് പട്ടേലിനെ നിയമിച്ചു. 52 വയസ്സുകാരനായ പട്ടേല്‍ ആര്‍ ബി ഐ യുടെ ഡെപ്യൂട്ടി ഗവര്‍ണ്ണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നേരത്തെ ബോസ്റ്റണ്‍ കണ്‍സല്‍റ്റിംഗ് ഗ്രൂപ്പിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിലും ജോലിചെയ്തിട്ടുണ്ട്. യു കെയിലെ എയില്‍ സര്‍വ്വകലാശാലയില്‍ നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.  രഘുറാം രാജന്റെ ഔദ്യോഗിക കാലാവധി സെപ്തംബര്‍ നാലിന് അവസാനിക്കാന്‍ ഇരിക്കെയാണ് പുതിയ നിയമനം. അഴിമുഖം ഡെസ്ക്More Posts