UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന്‍; വിവാദം തിരികെ വരുമ്പോള്‍ സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന്‍; ബലപ്രയോഗം ഫലവത്താകുമോ? സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന്‍; ബലപ്രയോഗം ഫലവത്താകുമോ?

Avatar

എം കെ രാമദാസ്

പ്രതിരോധ കുത്തിവെപ്പുകള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് അന്ത്യമില്ലെന്ന് തെളിയിക്കുന്നതാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദം. സ്‌ക്കൂള്‍ പ്രവേശനത്തിനെത്തുന്ന കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചതായി ഉറപ്പു വരുത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറാണ് ഇപ്പോഴത്തെ വിവാദ കാരണം. പ്രതിരോധ കുത്തിവെപ്പുകള്‍ ദുര്‍ബലമായ മലപ്പുറം ജില്ലയില്‍ ചില രോഗങ്ങള്‍ തിരിച്ചെത്തിയ പാശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായത്.

വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയാണിവിടെ. വാക്‌സിനേഷന്റെ ഫലപ്രാപ്തിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവര്‍ ഇപ്പോഴുമുണ്ട്. ആധുനിക വൈദ്യശാസ്ത്രം എന്ന് പരിഗണിക്കപ്പെടുന്ന അലോപ്പതി വാക്‌സിനേഷനെ പൂര്‍ണ്ണമായും പിന്തുണക്കുമ്പോള്‍ ഹോമിയോപ്പതി വിഭാഗം ഇതിനെ നിരാകരിക്കുകയാണ്.

“കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശമാണ് പ്രധാനമെന്നതുകൊണ്ട് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് കുറ്റകരമല്ല. വാക്‌സിനുകള്‍ നല്‍കാതിരിക്കുക വഴി അപകടത്തിലാവുന്ന കുട്ടികളുടെ ആരോഗ്യം എങ്ങനെ  സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കണം. വാക്‌സിനുകള്‍ പൂര്‍ണ്ണമായി നല്‍കിയ രോഗങ്ങള്‍ ഒന്നും തിരികെ വന്നില്ലെന്ന് ശ്രദ്ധിക്കേണ്ടതാണ്. വസൂരിയെ നിര്‍മ്മാര്‍ജനം ചെയ്തത് അങ്ങനെയാണ്. മലമ്പനി പോലുള്ള രോഗങ്ങള്‍ പൊതുജന ആരോഗ്യവുമായി ബന്ധപ്പെട്ടാണ് ഉണ്ടാവുന്നത്. മാലിന്യങ്ങളാണ് പ്രധാനമായും രോഗകാരണങ്ങള്‍.” – കെ ജി എം ഒ മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോള്‍ ഐഎംഎ ഭാരവാഹിയുമായ ഡോ. ഇ.പി മോഹനന്‍ പറയുന്നു. 

വാക്‌സിന്‍ വിരുദ്ധ സമിതി പ്രവര്‍ത്തകനായ ഡോ. പി.ജി ഹരി സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി.

പൊതു ബോധത്തിന്റെ ഭാഗമാണ് ആളുകള്‍. പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുന്നത്തിലൂടെ IAP, IMA തുടങ്ങിയ സംഘടനകളുടെ നിരന്തര  ആവശ്യത്തെയാണ് സര്‍ക്കാര്‍ പൂര്‍ണ്ണമായും  ഇപ്പോള്‍ അംഗീകരിക്കുന്നത്. ഉന്‍മൂലനം ചെയ്യപ്പെട്ടു  എന്നവകാശപ്പെട്ട രോഗങ്ങള്‍ തിരിച്ചു വന്നിട്ടുണ്ട്. ഡിഫ്ത്തീരിയ ഇതിന് ഉദാഹരണമാണ്. ഈ അടുത്തകാലത്തായി 33 കുട്ടികള്‍ ഈ രോഗം ബാധിച്ച് മരിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാനോ സത്യം പുറത്തറിയിക്കാനോ അധികൃതര്‍ തയ്യാറല്ല. മലേറിയ രോഗം തിരിച്ചുവന്നതായി ഈയിടെ വാര്‍ത്തയുണ്ടായിരുന്നു. വാക്‌സിന്റെ അഭാവമോ, വൈറസുകളുടെ നിലനില്‍പ്പോ ഏതാണ് മലേറിയ രോഗത്തിന്റെ തിരിച്ചുവരവിന്  കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കണം. – ഡോ. ഹരി ആവശ്യപ്പെട്ടു.

അതേസമയം വാക്‌സിന്‍ വിരുദ്ധസമിതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മരുന്നുകമ്പനികളെ സഹായിക്കാനാണെന്നാണ് ആരോഗ്യവകുപ്പിലെ ആര്‍ സി എച്ച് ഓഫീസറായ ഡോ. ജിതേഷ് ആരോപിക്കുന്നത്.

കുത്തിവെയ്പ് വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മരുന്നു നിര്‍മ്മാണ കമ്പനികളെ സഹായിക്കാനാണെന്ന് സംശയിക്കുന്നു. വാക്‌സിനുകള്‍ നിര്‍മ്മിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണ് ഇവ നിര്‍മ്മിക്കുന്നത്. രോഗങ്ങള്‍ തിരിച്ചു വരുന്നതിലൂടെ കമ്പനികള്‍ക്ക് കൂടുതല്‍ മരുന്നുല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇത്തരം മരുന്നു കമ്പനികളാണ് കുത്തിവെയ്പ്പു വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത്.

പത്ത് തരം വാക്‌സിനുകളാണ് ഇപ്പോള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. രണ്ട് തരം ക്ഷയരോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവെയ്പ്പുകളാണ് ആദ്യം നല്‍കുക. തൊണ്ടമുള്ള്, വില്ലന്‍ ചുമ, മഞ്ഞപിത്തം, ന്യുമോണിയ തുടങ്ങിയ അഞ്ചിനം രോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവയ്പ്പാണ് രണ്ടാം ഘട്ടം. അഞ്ചാം പനി, മുണ്ടിവീക്കം, Rebulla എന്നീ രോഗങ്ങള്‍ക്കെതിരെയാണ് മറ്റു കുത്തിവെപ്പുകള്‍. മുണ്ടിവീക്കം, റെബുല്ല എന്നിവയ്ക്ക് കേരളത്തില്‍ പ്രത്യേക കുത്തിവെയ്പ്പുകളാണ് നല്‍കുന്നത്.

വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നേരത്തെ കുട്ടികളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഈ രോഗം ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നില്ല. മലപ്പുറത്ത് മാത്രം പതിനെട്ട് പേര്‍ക്ക്  ഡിഫ്ത്തീരിയ  ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോടിന് പുറമെ വയനാട്ടിലും ചില രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുത്തിവെയ്പ്പ് എടുത്തവര്‍ക്കും ഇത്തരം രോഗങ്ങള്‍ ചിലയിടത്ത്  കണ്ടിട്ടുണ്ട്. എന്നാല്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നിഷേധിക്കുന്ന ഇടങ്ങളിലാണ് രോഗ സാഹചര്യമുള്ളത്. വയനാട്ടില്‍ വില്ലന്‍ ചുമയും ഡിപ്ത്തീരിയയും ഇത്തരം പ്രദേശങ്ങളില്‍ കണ്ടത്തിയിട്ടുണ്ട്. വയനാട്ടിലെ കബ്ലക്കാട്, ചെല്ലംങ്കോട്, റിപ്പണ്‍, വെള്ളമുണ്ട, പടിഞ്ഞാറത്തറ തുടങ്ങിയ ഇടങ്ങളിലാണ് രോഗങ്ങള്‍ വ്യക്തമായത്. വാക്‌സിനുകള്‍ നിരാകരിക്കണമെന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായ ഇടങ്ങളിലാണ് രോഗങ്ങള്‍ വന്നതെന്നും ശ്രദ്ധേയമായത്. ഏതാണ്ട് ആയിരത്തി ഇരുനൂറോളം കുട്ടികളെ ഇങ്ങിനെ കണ്ടെത്തിയിട്ടുണ്ട്. മതപരമായ പ്രശ്‌നമല്ലിത്. ജനസംഖ്യാ നിയന്ത്രണത്തിനാണ് കുത്തിവെയ്പ്പുകള്‍ എന്ന പ്രചരണമാണ് ഇവിടെ നടന്നത്. അമേരിക്കന്‍ താല്‍പ്പര്യവും ആരോപിക്കപ്പെട്ടു. ജേക്കബ് വടക്കക്കാഞ്ചേരിയും ഡോ. ഹരിയും മലപ്പുറത്തും മുസ്ലീങ്ങള്‍ കൂടുതല്‍ താമസിക്കുന്ന ഇടങ്ങളിലുമാണ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്കെതിരെ പ്രചാരണം അഴിച്ചു വിട്ടത്.’-  ഡോ. ജിതേഷ് പറഞ്ഞു.

അതേ സമയം, നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി മേധാവി ഡോ. എം.കെ സന്തോഷ് കുമാര്‍ നിര്‍ബന്ധിതമായി വാക്‌സിന്‍ നല്‍കാനാകുമോ എന്ന സന്ദേഹമാണ് ഉന്നയിക്കുന്നത്.

മരിക്കാനുള്ള അവകാശം ഉണ്ടോ എന്നതാണ് പ്രശ്‌നം. ഉണ്ട് എന്നാണെങ്കില്‍ ചികിത്സ വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യം രോഗിക്കുണ്ട്. ഒരു വ്യക്തിയുടെ പ്രവര്‍ത്തനം അല്ലെങ്കില്‍ സാന്നിധ്യം സമൂഹത്തിന് അപകടകരമെങ്കില്‍ ഇടപെടാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. ഈയൊരു ചിന്തയിലൂടെ മാത്രമേ സ്കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നയത്തെ  കാണാനാവൂ.

പ്രതിരോധ വാക്‌സിനുകളുടെ ശേഷിയെ കുറിച്ച് ഇപ്പോഴും ആശങ്ക ഉന്നയിക്കുന്നവരുണ്ട്. 100 ശതമാനവും സുരക്ഷിതമെന്ന് വാഗ്ദാനം നല്‍കാന്‍ മെഡിക്കല്‍ സയന്‍സിന് കഴിയില്ല. മറ്റൊരു കാര്യം, ഗവണ്‍മെന്റിന് ബലം പ്രയോഗിച്ച് പ്രതിരോധ കുത്തിവെയ്പ്പുകള്‍ നടത്താന്‍ ആവില്ല. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടിട്ടും മദ്യനിരോധനം പ്രായോഗികമല്ല എന്നാണ് സര്‍ക്കാര്‍ വാദം എന്ന് ഈ അവസരത്തില്‍ ഓര്‍ക്കണം.‘”

വാക്‌സിനേഷന്‍ സംബന്ധിച്ച് സമഗ്രമായ നയം ഉണ്ടാകണം. വിദ്യാലയങ്ങളില്‍ പ്രവേശനത്തിന് എത്തുന്ന കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്തി എന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന നിബന്ധന സൗജന്യ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാകും. മറ്റൊരു വസ്തുത ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാടിന്റെ ഇരട്ടത്താപ്പാണ്. പ്രതിരോധ കുത്തിവെയ്പ്പുകള്‍ ശാസ്ത്രീയമായി തന്നെ ശരിയല്ലെന്ന് കരുതുന്ന ഹോമിയോപ്പതി ചികിത്സാ വിഭാഗവും സര്‍ക്കാരിന്റെ ഭാഗമാണ്. അകത്ത് നിന്നു കൊണ്ടു തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ഇവര്‍ എതിര്‍ക്കുന്നു. ഇത് ഒരു വൈരുദ്ധ്യമാണ്. ഐ എ പി പോലുള്ള സംഘടനകളുടെ ആവശ്യമാണ് വാക്‌സിനേഷന്‍  നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നയത്തിന് പിന്നിലെന്ന് സംശയിക്കുന്നവരുണ്ട്. വാക്‌സിനുകള്‍ക്കായി ചിലവഴിക്കുന്ന പണത്തിന്റെ ചെറിയ ശതമാനം മതിയാവും ഇവര്‍ക്ക് ശുദ്ധജലമെത്തിക്കാന്‍. ഡോ. സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.  

മലപ്പുറം ജില്ലയിലാണ് പ്രതിരോധ കുത്തി വെയ്പ്പുകള്‍ക്കെതിരെ പ്രതിഷേധം രൂപപ്പെട്ട ഒരിടം. മുസ്ലിം കമ്മ്യൂണിറ്റി, വിശ്വാസത്തിന്റെ ഭാഗമായല്ല കുത്തിവെയ്പ്പിനെ ചെറുക്കുന്നത്. ഹജ്ജിനു പോകുന്നതിനും സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്നതിനും പ്രതിരോധ കുത്തിവെയ്പ്പുകള്‍ അത്യാവശ്യമാണെന്ന് അവിടുത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറത്തും ബലപ്രയോഗത്തിലൂടെ രോഗ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള സമഗ്രമായ ബോധവല്‍ക്കരണമാണ് വേണ്ടതെന്നും പ്രതിരോധ കുത്തിവെയ്പ്പുകള്‍ സാമൂഹ്യ ആവശ്യമാണെന്ന് ഉള്‍കൊള്ളുകയും വേണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പറ്റണം .“- ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് എം കെ രാമദാസ്)

എം കെ രാമദാസ്

‘മരിക്കാനുള്ള അവകാശം ഉണ്ടോ എന്നതാണ് പ്രശ്‌നം. ഉണ്ട് എന്നാണെങ്കില്‍ ചികിത്സ വേണ്ടെന്നുവെക്കാനുള്ള സ്വാതന്ത്ര്യം രോഗിക്കുണ്ട്. ഒരു വ്യക്തിയുടെ പ്രവര്‍ത്തനം അല്ലെങ്കില്‍ സാന്നിധ്യം സമൂഹത്തിന് അപകടകരമെങ്കില്‍ ഇടപെടാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. ഈയൊരു ചിന്തയിലൂടെ മാത്രമേ സ്കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നയത്തെ  കാണാനാവൂ..’ ശിശു രോഗവിദഗ്ധനായ  ഡോ.എം.കെ. സന്തോഷ് കുമാര്‍ പറഞ്ഞു.

‘പ്രതിരോധ വാക്‌സിനുകളുടെ ശേഷിയെ കുറിച്ച് ഇപ്പോഴും ആശങ്ക ഉന്നയിക്കുന്നവരുണ്ട്. 100 ശതമാനവും സുരക്ഷിതമെന്ന് വാഗ്ദാനം നല്‍കാന്‍ മെഡിക്കല്‍ സയന്‍സിന് കഴിയില്ല. മറ്റൊരു കാര്യം, ഗവണ്‍മെന്റിന് ബലം പ്രയോഗിച്ച് പ്രതിരോധ കുത്തിവെയ്പ്പുകള്‍ നടത്താന്‍ ആവില്ല. സമൂഹത്തിന്റെ വിവധ മേഖലയിലുള്ളവര്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടിട്ടും  മദ്യനിരോധനം പ്രായോഗികമല്ല എന്നാണ് സര്‍ക്കാര്‍ വാദം എന്ന് ഈ അവസരത്തില്‍ ഓര്‍ക്കണം.’ 

‘വാക്‌സിനേഷന്‍ സംബന്ധിച്ച് സമഗ്രമായ നയം ഉണ്ടാകണം. വിദ്യാലയങ്ങളില്‍ പ്രവേശനത്തിന് എത്തുന്ന കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്തി എന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന നിബന്ധന സൗജന്യ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാകും. മറ്റൊരു വസ്തുത ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാടിനെ ഇരട്ടത്താപ്പാണ്. പ്രതിരോധ കുത്തിവെയ്പ്പുകള്‍ ശാസ്ത്രീയമായി തന്നെ ശരിയല്ലെന്ന് കരുതുന്ന ഹോമിയോപ്പതി ചികിത്സാ വിഭാഗവും സര്‍ക്കാരിന്റെ ഭാഗമാണ്. അകത്ത് നിന്നു കൊണ്ടു തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ഇവര്‍ എതിര്‍ക്കുന്നു. ഇത് ഒരു വൈരുദ്ധ്യമാണ്. വാക്‌സിനേഷന്‍ രോഗിയുടെ സമ്മര്‍ദം, ഐ എ പി പോലുള്ള സംഘടനകളുടെ ആവശ്യവും ആണ് വാക്‌സിനേഷന്‍  നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നയത്തിന് പിന്നിലെന്ന് സംശയിക്കുന്നവരുണ്ട്. വാക്‌സിനുകള്‍ക്കായി ചിലവഴിക്കുന്ന പണത്തിന്റെ ചെറിയ ശതമാനം മതിയാവും ഇവര്‍ക്ക് ശുദ്ധജലമെത്തിക്കാന്‍.’ ഡോ. സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.  

‘മലപ്പുറം ജില്ലയിലാണ് പ്രതിരോധ കുത്തി വെയ്പ്പുകള്‍ക്കെതിരെ പ്രതിഷേധം രൂപപ്പെട്ട ഒരിടം. മുസ്ലിം കമ്മ്യൂണിറ്റി വിശ്വാസത്തിന്റെ ഭാഗമായി അല്ല കുത്തിവെയ്പ്പിനെ ചെറുക്കുന്നത്. ഹജ്ജിനു പോകുന്നതിനും സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്നതിനും പ്രതിരോധ കുത്തിവെയ്പ്പുകള്‍ അത്യാവശ്യമാണെന്ന് അവിടുത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറത്തും ബലപ്രയോഗത്തിലൂടെ രോഗ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. സാമൂഹ്യ പങ്കാളിത്തത്തോടെ ഉള്ള സമഗ്രമായ ബോധവല്‍ക്കരണമാണ് വേണ്ടതെന്നും പ്രതിരോധ കുത്തിവെയ്പ്പുകള്‍ സാമൂഹ്യ ആവശ്യമാണെന്ന് ഉള്‍കൊള്ളുകയും വേണമെന്ന്,’ ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു.

‘സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന പ്രതിരോധ കുത്തിവെയ്പ്പുകള്‍ സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കു‘മെന്ന് വാക്‌സിന്‍ വിരുദ്ധ സമിതി പ്രതിനിധി ഡോ. പി.ജി ഹരി പറഞ്ഞു. മെഡിസിന്‍ നിര്‍ബന്ധമല്ലാത്ത ഒരു രാജ്യത്ത് എങ്ങനെ പ്രതിരോധ കുത്തിവെയ്പ്പുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആവും എന്ന് അദ്ദേഹം ചോദിച്ചു.

‘പൊതു ബോധത്തിന്റെ ഭാഗമാണ് ആളുകള്‍. പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുന്നത് IAP, IMA തുടങ്ങിയ സംഘടനകളുടെ നിരന്തര  ആവശ്യത്തെയാണ് സര്‍ക്കാര്‍ പൂര്‍ണ്ണമായും  ഇപ്പോള്‍ അംഗീകരിക്കുന്നത്. ഉന്‍മൂലനം ചെയ്യപ്പെട്ടു  എന്നവകാശപ്പെട്ട രോഗങ്ങള്‍ തിരിച്ചു വന്നിട്ടുണ്ട്. ഡിഫ്ത്തീരിയ ഇതിന് ഉദാഹരണമാണ്. ഈ അടുത്തകാലത്തായി 33 കുട്ടികള്‍ ഈ രോഗം ബാധിച്ച് മരിച്ചതായി ആണ് വിവരം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാനോ സത്യം പുറത്തറിയിക്കാനോ അധികൃതര്‍ തയ്യാറല്ല. മലേറിയ രോഗം തിരിച്ചുവന്നതായി ഈയിടെ വാര്‍ത്തയുണ്ടായിരുന്നു. വാക്‌സിന്റെ അഭാവമോ, വൈറസുകളുടെ നിലനില്‍പ്പോ ഏതാണ് മലേറിയ രോഗത്തിന്റെ തിരിച്ചുവരവിന്  കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കണം.’ ഡോ. ഹരി ആവശ്യപ്പെട്ടു.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് എം കെ രാമദാസന്‍)

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍