UPDATES

വായന/സംസ്കാരം

അറസ്റ്റിലായ ജൂലിയൻ അസാഞ്ചിനെ തേടിയെത്തിയത് സത്യസന്ധരായ മാധ്യമപ്രവർത്തകർക്ക് നൽകുന്ന യൂറോപ്യൻ യൂണിയന്റെ പുരസ്‌കാരം

‘നിങ്ങൾ മാധ്യമസ്വാതന്ത്ര്യത്തെ ചവിട്ടിയരയ്ക്കാനുള്ള തീരുമാനത്തിനൊപ്പമോ, അതോ ജൂലിയൻ അസാഞ്ചിനൊപ്പമോ?’

സത്യം വെളിച്ചത്ത് കൊണ്ട് വരികയും അതിനായി സ്വന്തം സുരക്ഷിതത്വം പോലും ത്യജിക്കുകയും ചെയ്യുന്ന  സത്യസന്ധരായ മാധ്യമപ്രവർത്തകർക്ക് നൽകുന്ന യൂറോപ്യൻ യൂണിയന്റെ പുരസ്‌കാരം വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന്. കൊല്ലപ്പെട്ട മാൾട്ട മാധ്യമപ്രവർത്തകൻ ഡാഫ്‌നെ ഗലീസിയയുടെ സ്മരണാർത്ഥം കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ GUE /NGL പുരസ്‌കാരമാണ് അസാഞ്ച് അറസ്റ്റിലായ ശേഷം അദ്ദേഹത്തെ തേടിയെത്തുന്നത്. ധീരന്മാരായ വിസിൽ ബ്ലോവറുമാരെയും  അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്ന  മാധ്യമപ്രവർത്തകരെയുമാണ് അവാർഡിനായി പരിഗണിക്കാറുള്ളത്.

യൂറോപ്യൻ പാര്ലമെന്റേറിയന്മാർ സംയുക്തമായാണ് പുരസ്‌കാരം ഏർപ്പെടുത്തുന്നത്. സത്യം വെളിച്ചത്ത് കൊണ്ടുവരികയും പൊതുജനങ്ങൾക്കു മുന്പിൽ അത് തുറന്നു കാട്ടുന്നവർക്കുമാണ് പുരസ്കാരമെന്ന് അവാർഡ് കമ്മറ്റി വ്യക്തമാക്കിയിരുന്നു. അസാഞ്ചിന് വേണ്ടി നോബൽ സമ്മാന ജേതാവ് കൂടിയായ മൈറെഡ് മാഗ്‌വൈർ പുരസ്‌കാരം ഏറ്റുവാങ്ങി. ‘അസാഞ്ചിന്റെ അറസ്റ്റ് കൃത്യമായ ഒരു രേഖയാണ് മണലിൽ വരയ്ക്കുന്നത്. ചോദ്യം ഒന്നേയുള്ളൂ. നിങ്ങൾ മാധ്യമസ്വാതന്ത്ര്യത്തെ ചവിട്ടിയരയ്ക്കാനുള്ള തീരുമാനത്തിനൊപ്പമോ, അതോ ജൂലിയൻ അസാഞ്ചിനൊപ്പമോ?’ പുരസ്‌കാര വേദിയിൽ വിക്കിലീക്സ് എഡിറ്റർ ക്രിസ്റ്റിൻ ഹ്രഫ്നസോൺ എറിഞ്ഞ ചോദ്യം മുഴുവൻ പൗരസമൂഹത്തിനും നേർക്കായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്നും വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇക്വഡോർ എംബസി നൽകി വന്നിരുന്ന അഭയം പിൻവലിച്ചതിന് പിറകെയായിരുന്നു അറസ്റ്റ്. 7 വർഷങ്ങമായി ഇക്വഡോർ എംബസ്സിയിൽ അസാഞ്ച് അഭയം തേടിയത് സ്വീഡനിൽ നിലനിൽക്കുന്ന ലൈംഗികാരോപണ കേസിൽ നിന്നും രക്ഷപ്പെടാനായിരുന്നു. മെട്രോപൊളിറ്റൻ പോലീസ് അസാഞ്ചിനെ അറസ്റ്റ് ചെയ്ത് യുഎസ് സർക്കാരിനെ ഏൽപ്പിക്കുമെന്നും അവിടെ അദ്ദേഹത്തിന് അമേരിക്കയുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയ കുറ്റത്തിനുൾപ്പടെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു റിപ്പോർട്ടുകൾ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍