TopTop
Begin typing your search above and press return to search.

സിംഹങ്ങളെ സ്വപ്നം കണ്ട് നീ ഉറങ്ങുന്നു: ടി എന്‍ ജോയിക്ക് ചുള്ളിക്കാടിന്റെ കാവ്യാഞ്ജലി

സിംഹങ്ങളെ സ്വപ്നം കണ്ട് നീ ഉറങ്ങുന്നു: ടി എന്‍ ജോയിക്ക് ചുള്ളിക്കാടിന്റെ കാവ്യാഞ്ജലി

കഴിഞ്ഞ ദിവസം അന്തരിച്ച സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സലറ്റ് നേതാവുമായ നജ്മല്‍ ബാബു എന്ന ടി എന്‍ ജോയിക്ക് കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കാവ്യാഞ്ജലി. നിദ്ര എന്ന കവിത ജോയിക്കായി സമര്‍പ്പിക്കുന്നതായാണ് ചുള്ളിക്കാട് വ്യക്തമാക്കിയിരിക്കുന്നത്. ക്ഷീണത്തിന്റെ ആഴങ്ങളറിഞ്ഞ് സ്വപ്‌നത്തിന്റെ അസ്ഥികൂടവുമായി മടങ്ങിയെത്തിയ ജോയി ഇപ്പോള്‍ സിംഹങ്ങളെ സ്വപ്‌നം കണ്ട് പുരീഷഭക്ഷകരുടെ തീരത്ത് ഉറങ്ങുകയാണെന്നാണ് ചുള്ളക്കാട് കവിതയില്‍ പറയുന്നത്. കവിതയുടെ പൂര്‍ണരൂപം താഴെ.

നിദ്ര

ബാലചന്ദ്രന്‍ ചുള്ളിക്കാട്

(ടി.എന്‍.ജോയിക്ക്)

ഇരുണ്ട കടല്‍ താണ്ടി,

ക്ഷീണത്തിന്റെ ആഴങ്ങളറിഞ്ഞ്,

സ്വപ്നത്തിന്റെ അസ്ഥികൂടവുമായി,

നീ തിരിച്ചെത്തി.

ഇപ്പോഴിതാ

ഈ മലിനപ്രഭാതത്തില്‍

പുരീഷഭക്ഷകരുടെ തീരത്ത്,

സിംഹങ്ങളെ സ്വപ്നം കണ്ട്

നീ ഉറങ്ങുന്നു.

https://www.azhimukham.com/offbeat-tnjoys-respected-bold-women-says-jolichirayath/

https://www.azhimukham.com/keralam-k-venu-about-t-n-joy-and-his-demand-for-emergency-pension/

https://www.azhimukham.com/books-culture-najmal-babu-book-release-paul-zachariah-words/


Next Story

Related Stories