UPDATES

വായന/സംസ്കാരം

വനിതാ എഴുത്തുകാരുടെ ഉത്സവം പ്രചോദിത ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍

31നു രാവിലെ 11 ന് ചേരുന്ന സമ്മേളനം പ്രമുഖ സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ വനിതാ എഴുത്തുകാരുടെ ഉത്സവമായ പ്രചോദിത -2019 ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടക്കും. ഭാരത് ഭവന്‍, വനിതാ എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷര സ്ത്രീ, വിമന്‍ റൈറ്റേഴ്‌സ് ഓഫ് കേരള, വിമന്‍സ്പിരേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് രണ്ട് ദിവസം നീളുന്ന സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. നൂറോളം വനിതാ എഴുത്തുകാര്‍ ശില്പശാലയില്‍ പങ്കെടുക്കും.

31നു രാവിലെ 11 ന് ചേരുന്ന ഉദ്ഘാടന സമ്മേളനം പ്രമുഖ സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ .ലീല മേരി കോശി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍എഴുത്തുകാരി ചന്ദ്രമതി മുഖ്യ പ്രഭാഷണം നടത്തും.

സാഹിത്യരംഗത്ത് തനതു വ്യക്തിമുദ്ര പതിപ്പിച്ച ഒ .വി.ഉഷ , പ്രഭാവര്‍മ, റോസ് മേരി ,സതീഷ് ബാബു പയ്യന്നൂര്‍, മധുപാല്‍ ,കെ .എ.ബീന ,പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ ‘എന്റെ എഴുത്ത് ,എന്റെ വായന’ എന്ന വിഷയത്തില്‍ പ്രഭാഷണങ്ങള്‍ നടത്തും . തുടര്‍ന്നു നടക്കുന്ന വിവിധ സെഷനുകളില്‍ സുഗത കുമാരി , ഡോ .ആനന്ദി, ഡോ ജെ ദേവിക, ശ്രീകണ്ഠന്‍ കരിക്കകം, വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍, ഡോ ആനിയമ്മ ജോസഫ്, എച്ച്മുക്കുട്ടി, മീന ദിവാകര്‍, പ്രേം മധുസൂദനന്‍, ബി.മുരളി, എം .ടി രാജലക്ഷ്മി,ഡോ. മോളി ജോസഫ്, സി .എസ് .ചന്ദ്രിക, സിജിത അനില്‍, രാരിമ.എസ് എന്നിവര്‍ പ്രഭാഷണം നടത്തും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പി. ഒ മോഹന്‍, സരിത മോഹനന്‍ വര്‍മ്മ, സന്തോഷ് ജോര്‍ജ് ജേക്കബ്, പി.ടി ചാക്കോ, ഗീതാ നസീര്‍, ബീനാ റാണി, രേഖാ ബിറ്റ, ബീന രഞ്ജിനി, ഗീതാ സുധാകരന്‍, ദീപാദേവി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
എഴുത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ , എഡിറ്റിംഗ് – എങ്ങനെ, എന്തിന് ?, നവ മാധ്യമത്തിലെ എഴുത്ത്, പുസ്തക പ്രകാശനം – സാധ്യതകളും വെല്ലു വിളികളും തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചയും ശില്പശാലയും സംഘടിപ്പിച്ചിരിക്കുന്നത്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളുടെ കൂട്ടായ്മകള്‍ ഈ സംഗമത്തില്‍ അണി നിരക്കും. ഇത്തരത്തിലുള്ള എല്ലാ കൂട്ടായ്മകളെയും ഒരു കുടക്കീഴില്‍ ഒരുമിച്ചു കൂട്ടുകയും അവര്‍ക്കുവേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയും വായനയിലും എഴുത്തിലും പുസ്തകപ്രസാധന രംഗത്തും മാര്‍ഗനിര്‍ദേശം നല്‍കുകയും വഴികാട്ടിയാവുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പ്രചോദിത ചീഫ് കോര്‍ഡിനേറ്റര്‍ ഗീത ബക്ഷി അറിയിച്ചു.

46 എഴുത്തുകാരികള്‍ ഓര്‍മകള്‍ പങ്കു വയ്ക്കുന്ന മറക്കാന്‍ മറന്നത് എന്ന പുസ്തകം ഉള്‍പ്പെടെ 10 പുസ്തകങ്ങളുടെ പ്രകാശനവും പ്രചോദിതയുടെ ഭാഗമായി അരങ്ങേറും.

സെപ്റ്റംബര്‍ ഒന്നിനു വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. ശശി തരൂര്‍ എംപി മുഖ്യാതിഥിയായിരിക്കും.ഡോ .ആനിയമ്മ ജോസഫ്
ഗീത നസീര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍